ലാഹോർ: പാക്കിസ്ഥാനിൽ ലൈംഗിക കുറ്റകൃത്യങ്ങളും മയക്കുമരുന്ന് ഉപയോഗവും കൂടിവരുന്നതിനു കാരണം ഇന്ത്യയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ.
അടുത്തിടെ പാക്കിസ്ഥാനിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ വർധിക്കാൻ കാരണം ബോളിവുഡ് ചിത്രങ്ങളാണെന്നും ഇത്തരം ചിത്രങ്ങൾ കാണുന്നതിനാൽ രാജ്യത്ത് മയക്കുമരുന്ന് ഉപയോഗവും പീഡനങ്ങളും വർധിക്കുന്നുവെന്നും ഇമ്രാൻഖാൻ ആരോപിച്ചു.
മൊബൈൽ ഫോണ് ഉപയോഗം രാജ്യത്ത് വർധിച്ചതുകൊണ്ടാണ് ബോളിവുഡ് സിനിമകൾ കൂടുതൽ കാണാൻ ജനങ്ങൾക്ക് അവസരം ലഭിക്കുന്നത് സ്കൂളുകളിൽ മയക്കുമരുന്നിന്റെ ഉപയോഗം ഗണ്യമായി കൂടിയിട്ടുണ്ടെന്നും ബോളിവുഡ് ചിത്രങ്ങളെ രാജ്യത്ത് പരമാവധി നിരുൽസാഹപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.