ഇ​ന്ത്യ​യെ​യും ഇ​ന്ത്യ​ൻ ഭ​ര​ണ​സം​വി​ധാ​ന​ത്തെ​യും പ്ര​ശം​സി​ച്ച് ഇ​മ്രാ​ൻ; അ​ത്ര​ത്തോ​ളം ഇ​ഷ്‌​ട​മാ​ണെ​ങ്കി​ൽ ഇന്ത്യയിലേക്ക് കുടിയേറിക്കോളാൻ മറിയം നവാസ്


ഇസ്‌ലാമാബാദ്: പാ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നെതിരെ പി​എം​എ​ൽ-​എ​ൻ നേ​താ​വ് മ​റി​യം ന​വാ​സ്. ദേ​ശീ​യ പ്ര​സം​ഗ​ത്തി​ൽ ഇ​ന്ത്യ​യെ​യും ഇ​ന്ത്യ​ൻ ഭ​ര​ണ​സം​വി​ധാ​ന​ത്തെ​യും പ്ര​ശം​സി​ച്ച് ഇ​മ്രാ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യാ​ണ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷെ​രീ​ഫി​ന്‍റെ മ​ക​ൾ കൂ​ടി​യാ​യ മ​റി​യം ന​വാ​സി​നെ ചൊ​ടി​പ്പി​ച്ച​ത്.

അ​ത്ര​ത്തോ​ളം ഇ​ഷ്‌​ട​മാ​ണെ​ങ്കി​ൽ പാ​കി​സ്‌​താ​നി​ലെ ജീ​വി​തം ഉ​പേ​ക്ഷി​ച്ച് ഇ​മ്രാ​ൻ ഖാ​ൻ ഇ​ന്ത്യ​യി​ലേ​ക്കു കു​ടി​യേ​റണം. അ​ധി​കാ​ര​ഭ്രാ​ന്ത് പി​ടി​ച്ച ഖാ​നോ​ട് മ​റ്റാ​രു​മ​ല്ല സ്വ​ന്തം പാ​ർ​ട്ടി​യാ​ണ് പു​റ​ത്താ​ക്കി​യ​തെന്നു മ​ന​സി​ലാ​ക്കി കൊ​ടു​ക്ക​ണ​മെ​ന്നും മ​റി​യം ട്വീ​റ്റ് ചെ​യ്തു.

റ​ഷ്യ-​ യു​ക്രൈ​ൻ പോ​രാ​ട്ട​ത്തി​ൽ റ​ഷ്യ​യോ​ടു​ള‌​ള നി​ല​പാ​ട് എ​ന്താ​ക​ണ​മെ​ന്ന് ഇ​ന്ത്യ​യോ​ടു പ​റ​യാ​ൻ ഒ​രു യൂ​റോ​പ്യ​ൻ അംബാസി​ഡ​ർ​മാ​ർ​ക്കും ധൈ​ര്യ​മി​ല്ലെ​ന്ന് ഇ​മ്രാ​ൻ ഖാ​ൻ ഇ​ന്ത്യ​യെ പു​ക​ഴ്‌​ത്തി.

ഇ​ന്ത്യ​യും ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ളും വ​ള​രെ​യ​ധി​കം ആ​ത്മാ​ഭി​മാ​ന​മു​ള‌​ള​വ​രാ​ണെ​ന്നും ലോ​ക​ത്തി​ലെ ഒ​രു ശ​ക്തി​ക്കും ഇ​ന്ത്യ​യെ വി​ലയ്​ക്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​ണ് ഇ​മ്രാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

Related posts

Leave a Comment