മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റഷ്യന്‍ ചാരനോ ? ഇപ്പോള്‍ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് വിവാദപരമായ പ്രസ്താവനകളാല്‍ ചര്‍ച്ചയാകുന്നത്..
80കളിലും 90കളിലും ട്രംപ് വന്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ പണമിറക്കി ട്രംപിനെ രക്ഷിച്ചത് സോവിയറ്റ് ചാരസംഘടനയായ കെജിബിയാണെന്നാണ് പുസ്തകത്തില്‍ പറയുന്നത്.
ഹൗസ് ഓഫ് ബുഷ്, ഹൗസ് ഓഫ് സൗദ് തുടങ്ങി ആറോളം ബെസ്റ്റ് സെല്ലറുകള്‍ രചിച്ചിട്ടുള്ള ക്രെയ്ഗ് അങ്കര്‍ ആണ് തന്റെ പുതിയ പുസ്തകമായ അമേരിക്കന്‍ കോംപ്രോമാറ്റ്, ഹൗ കെജിബി കള്‍ട്ടിവേറ്റഡ് ട്രംപ് എന്ന പുസ്തകത്തിലൂടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
1987-ല്‍ മോസ്‌കോയില്‍ ട്രംപ് ഹോട്ടല്‍ പണിയുവാനുള്ള മുന്നൊരുക്കങ്ങള്‍ എന്നപേരില്‍ ട്രംപ് നടത്തിയ യാത്രയിലാണ് ട്രംപും കെ ജി ബിയുമായുള്ള ബന്ധം സുദൃഢമായതെന്നും അതില്‍ പറയുന്നു. അമേരിക്കയെ തകര്‍ക്കാനുള്ള സഹായങ്ങള്‍ക്കാണ് കെജിബി ട്രംപിന്റെ സഹായം തേടിയതെന്നും ഇതിനു പ്രത്യുപകാരമായി ട്രംപിനായി പണമൊഴുക്കിയെന്നും ഈ പുസ്തകത്തില്‍ പറയുന്നു.
ഉയര്‍ന്ന തലത്തിലെ ഉദ്യോഗസ്ഥര്‍, റഷ്യയില്‍ നിന്നും കൂറുമാറിയവര്‍, മുന്‍ സി ഐ എ ഉദ്യോഗസ്ഥര്‍, എഫ് ബി ഐയുടെ കൗണ്ടര്‍ ഇന്റലിജന്റ് ഏജന്റുമാര്‍, നിയമജ്ഞര്‍ തുടങ്ങി വിവിധരംഗങ്ങളിലുള്ള നിരവധിപേരുമായി സംസാരിച്ചതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ പുസ്തകം രചിച്ചിട്ടുള്ളത്.
ട്രപ് ഒരു വൃത്തികെട്ടവനായിരുന്നുവെന്നും ആങ്കര്‍ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.റഷ്യയിലെ ഉന്നതര്‍ക്കും സിലിക്കോണ്‍ വാലിയിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കാഴ്ച്ചവെച്ചിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ട്രംപിനുണ്ടായിരുന്ന അടുത്ത സൗഹൃദത്തിലൂടെയായിരുന്നു റഷ്യാക്കാരും ട്രംപുമായി അടുത്തതെന്നും ഇതില്‍ പറയുന്നുണ്ട്.
എപ്സ്റ്റീന്റെ കീഴിലുള്ള പെണ്‍കുട്ടികളുമായി ട്രംപ് ബന്ധം പുലര്‍ത്തിയിരുന്ന കാലത്തുതന്നെയാണ് എപ്സ്റ്റീന്‍ വഴി ട്രംപ് മെലാനിയയുമായി പരിചയപ്പെടുന്നതെന്നും ഗ്രന്ഥകാരന്‍ അവകാശപ്പെടുന്നു.ട്രംപ് ഈ പെണ്‍കുട്ടികളുമായി നടത്തിയ ലൈംഗിക ബന്ധങ്ങളുടെ നിരവധി വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് ഉപയോഗിക്കുവാനായി എപ്സ്റ്റീന്‍ സൂക്ഷിച്ചിരുന്നുവത്രെ.
പതിനെട്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുമായുള്ള ദൃശ്യങ്ങളാണ് ഇവയൊക്കെ. ട്രംപിനെ ബ്ലാക്ക് മെയില്‍ ചെയ്യുവാനായി ഇതൊക്കെ സൂക്ഷിച്ചു വയ്ക്കുകയായിരുന്നു. ട്രംപിന്റെ റഷ്യയുമായുള്ള ബന്ധം ആരംഭിക്കുന്നത് 1976 ലാണ്.
അന്ന്, ക്യുന്‍സ് മുതല്‍ മാന്‍ഹാട്ടന്‍ വരെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലായിരുന്നു ട്രംപ്. മാഫിയാ ലോയര്‍ എന്ന പേരില്‍ കുപ്രസിദ്ധനായ നിയമജ്ഞന്‍ റോയ് കോഹനാണ് നികുതിവെട്ടിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ട്രംപിന് പറഞ്ഞുകൊടുത്തത്.
പാര്‍ക്ക് അവന്യൂവിലെ ഗ്രാന്‍ഡ് സെന്‍ട്രല്‍ സ്റ്റേഷനു സമീപമുള്ള പഴയ കോമ്മഡോര്‍ ഹോട്ടല്‍ അങ്ങനെയാണ് നിസാരവില രേഖകളില്‍ കാണിച്ച് ട്രംപ് വാങ്ങുന്നത്. തീര്‍ത്തും വികൃതമായ ഈ കെട്ടിടം ഗ്രാന്‍ഡ് ഹയാത്ത് ന്യുയോര്‍ക്ക് എന്ന മനോഹരസൗധമാക്കി മാറ്റുന്നതിനിടയിലാണ് റഷ്യാക്കാരുമായുള്ള ബന്ധം ആരംഭിക്കുന്നത്.
ഈ ഹോട്ടലിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിരവധി റഷ്യക്കാരുമാരും കെജിബിക്കാരുമായി ട്രംപ് ബന്ധം പുലര്‍ത്തിയിരുന്നു. ഹോട്ടലുകളിലേക്ക് ടിവി വാങ്ങിയതാവട്ടെ പണമിടപാടില്‍ കര്‍ക്കശക്കാരനായ ഉക്രൈനിയന്‍ യഹൂദന്‍ സാം ക്രിസ്ലിനില്‍ നിന്നായിരുന്നു. അതും കടം പറഞ്ഞ്.
ഇത്തരത്തില്‍ ഇരട്ട സാങ്കേതികവിദ്യയുള്ള ടി വി സെറ്റുകള്‍ ഗ്രാന്‍ഡ് ഹയത്തില്‍ എന്തിനായിരുന്നു ആവശ്യമെന്നാണ് ഗ്രന്ഥകാരന്‍ ചോദിക്കുന്നത്. സോവിയറ്റ് യൂണിയനില്‍ നിന്നുള്ള പ്രക്ഷേപണങ്ങള്‍ ലഭ്യമാക്കുക എന്നതുമാത്രമായിരുന്നു ഉദ്ദേശമെന്നും പറയുന്നു.
കെ ജി ബിയുമായി സഹകരിക്കാമെന്ന ധാരണ ഉണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കിസ്ലിനും മറ്റു പലരും അമേരിക്കയിലേക്ക് കുടിയേറിയതെന്ന് പുസ്തകത്തില്‍ പറയുന്നു. അതേസമയം, ഇത്രയധികം സോവിയറ്റ് യഹൂദന്മാര്‍ക്ക് അമേരിക്കയില്‍ താമസമനുവദിക്കുന്നത് ചോദ്യം ചെയ്തവരെയൊക്കെ യഹൂദവിരുദ്ധരായി ചിത്രീകരിക്കാനും തുടങ്ങി.
അമേരിക്കയില്‍ ഒരു നിര്‍ണ്ണായക സ്വാധീനം ഉണ്ടാക്കാന്‍ കാത്തിരുന്ന കെജിബി നോട്ടമിട്ടത് തികഞ്ഞ യാഥാസ്ഥികനും, അധികാരഭ്രാന്തനുമായിരുന്ന ട്രംപിനെയായിരുന്നു. വിവിധ പേരിലുള്ള വ്യാജ കമ്പനികളിലൂടെ ട്രംപിന്റെ കൈകളിലേക്ക് അങ്ങനെ റഷ്യന്‍ മാഫിയയുടെ പണം ഒഴുകിയെത്താന്‍ തുടങ്ങി.
1977- ല്‍ ചെക്ക് പൗരയായ ഇവാന സെല്‍നിക്കോവയെ ട്രംപ് വിവാഹം കഴിച്ച അന്നുമുതല്‍ തന്നെ ട്രംപ് കെജിബിയുടെ നിരീക്ഷണ വലയത്തിലായി എന്നാണ് പുസ്തകത്തില്‍ പറയുന്നത്. അന്നേ തനിക്ക് ഒരുനാള്‍ അമേരിക്കയുടെ പ്രസിഡന്റാാകണം എന്ന ആഗ്രഹം ട്രംപ് പ്രകടിപ്പിച്ചിരുന്നു.
ട്രംപിന്റെ അരവട്ട് മുതലെടുത്ത് കെജിബി ഇയാളെ പാട്ടിലാക്കുകയായിരുന്നു. ജെഫ്രീ എപ്സ്റ്റീനെ സ്വാധീനിച്ചതും ഇതിന്റെ ഭാഗമായിരുന്നു. നിരവധി സ്ത്രീകളും പെണ്‍കുട്ടികളുമായിരുന്നു അയാളുടെ വീട്ടില്‍ ഉണ്ടായിരുന്നത്. സെക്‌സ് പാര്‍ട്ടികള്‍ നടത്തി ലോകത്തിലെ പല പ്രമുഖരുമായി അടുത്തബന്ധം സ്ഥാപിക്കാന്‍ ഇയാള്‍ക്കായി. സ്ത്രീകളെയും പെണ്‍കുട്ടികളെയും പ്രമുഖര്‍ക്ക് കാഴ്ചവച്ച് ഇയാള്‍ ശതകോടീശ്വരനായി മാറുകയായിരുന്നു.
എന്നാല്‍, ഓരോ പ്രമുഖന്റെയും സ്വകാര്യ ലീലാവിലാസങ്ങള്‍ എപ്സ്റ്റീന്‍ വീഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഇത് പിന്നീടുള്ള വിലപേശലിനായി മാറ്റിവച്ചു. സൗന്ദര്യ മത്സരത്തിന്റെയും, മോഡലിംഗിന്റെയും പേരില്‍ റഷ്യയില്‍ നിന്നുമ്‌നിരവധി സുന്ദരിമാരെ കൊണ്ടുവരികയും സെക്‌സ് പാര്‍ട്ടികളില്‍ ദുരുപയോഗം ചെയ്യുകയും ചെയ്തിട്ടുണ്ട് ഇയാള്‍.
ഒരിക്കല്‍ ഒരു കലണ്ടര്‍ ഗേള്‍ മത്സരത്തിനായി 28 സുന്ദരിമാരെയാണ് ഇയാള്‍ ട്രംപിന്റെ ഉടമസ്ഥതയിലുള്ള മാര്‍-എ -ലാഗോ റിസോര്‍ട്ടില്‍ എത്തിച്ചതെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. അന്ന് അവിടെ പുരുഷന്മാരായി ഉണ്ടായിരുന്നത് ട്രംപും എപ്സ്റ്റീനും മാത്രമായിരുന്നത്രെ!
അടുത്തയിടെ പ്രായമാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ എപ്സ്റ്റീന്‍ അറസ്റ്റിലായപ്പോള്‍ അയാളുടെ വീട്ടില്‍ റേയ്ഡ് നടത്തിയ എഫ് ബി ഐ, വീഡീയോ റെക്കോര്‍ഡിങ് ഉപകരണങ്ങളും നിരവധി പ്രമുഖരുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകളും ഹാര്‍ഡ് ഡിസ്‌കുകളും കണ്ടെടുക്കുകയും ചെയ്തിരുന്നു.
എന്തായാലും പുതിയ പുസ്തകത്തിലെ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ലോക രാഷ്ട്രീയരംഗത്ത് തന്നെ ചര്‍ച്ചയാവുമെന്നുറപ്പാണ്. ട്രംപ് അമേരിക്കയെ പച്ചയ്ക്ക് ചതിക്കുകയായിരുന്നുവോ എന്ന ചോദ്യമാണ് ഇതോടൊപ്പം ഉയരുന്നത്.