ചാരുംമൂട്: തൃശൂരിലും കണ്ണൂരിലും തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് ഒരു നടന്റെ ആവശ്യം. ഗോവിന്ദ, ഗോവിന്ദ എന്ന് പറഞ്ഞ് അയാൾ ഇപ്പോൾ നടക്കുകയാണ്.
എല്ലാവരും വിളിക്കുന്ന ദൈവനാമമാണ് ഗോവിന്ദ. ഇയാൾ മത്സരിക്കുമെന്ന് പറയുന്ന കണ്ണൂരിലും തൃശൂരിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.
സിനിമയിൽ ഡയലോഗ്ഫിറ്റ് ചെയ്ത് ഒരു ഇടതുപക്ഷ പ്രസ്ഥാനത്തോട് മത്സരിച്ച് ജയിക്കാനൊന്നും ബിജെപി കേരളത്തിൽ വളർന്നിട്ടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. രാജ്യത്ത് അധികാരത്തിലെത്തിയ ശേഷം ബിജെപി പറഞ്ഞത് രാമക്ഷേത്രം തരാമെന്ന് മാത്രമാണ്.
പട്ടിണി കിടക്കുന്നവനും വീടില്ലാത്തവനും രാമക്ഷേത്രമെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ജനകീയ പ്രതിരോധ ജാഥക്ക് ചാരുംമൂട്ടിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.