മലയാള സിനിമയിലൂടെ വന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിലൊരാളായി മാറിയ ഭരതന്‍ വിടവാങ്ങിയിട്ട് ഇന്ന് 22 വര്‍ഷം. ഭരതനു മുമ്പോ ഭരതനു ശേഷമോ അദ്ദഹത്തെപ്പോലെ എന്നു പറയാന്‍ നമുക്കൊരു സംവിധായകനുണ്ടായിട്ടില്ല.
മലയാളത്തിലും തമിഴിലുമായി 40 സിനിമകള്‍ സംവിധാനം ചെയ്ത ഭരതന്റെ സിനിമകള്‍ സമാന്തര സിനിമകളുടെ നിറക്കൂട്ടുകളായിരുന്നു. ഭരതനെ ഗുരുസ്ഥാനീയനായി കാണുന്ന ജയരാജ് വാര്യര്‍ ഭരതസിനിമകളെക്കുറിച്ച് വിലയിരുത്തുകയാണിവിടെ.
ഒപ്പം അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലൂടെയും ജയരാജ് വാര്യര്‍ നടത്തുന്ന പ്രയാണവും ശ്രദ്ധയാകര്‍ഷിക്കുകയാണ്. 1975ല്‍ പുറത്തിറങ്ങിയ പ്രയാണമായിരുന്നു ഭരതന്റെ ആദ്യ സിനിമ. അതിനുമുമ്പ് കലാ സംവിധായകന്‍ എന്ന നിലയില്‍ 11 സിനിമകളില്‍ അദ്ദേഹം നിറഞ്ഞുനിന്നു.
നെടുമുടി വേണുവിന്റെയും ഭരത് ഗോപിയുടെയും പ്രതാപ് പോത്തന്റെയും മികച്ച സിനിമകള്‍ ഭരതനോടൊപ്പമായിരുന്നു. അമരവും കാതോട് കാതോരവും പാഥേയവും മമ്മൂട്ടിയുടെ അഭിനയം കൊണ്ട് കരിയറിലെ മികച്ച സിനിമകളായി. മോഹന്‍ലാലിന്റെ മികച്ച കഥാപാത്രങ്ങളെ പരിഗണിക്കുമ്പോള്‍ അതില്‍ താഴ്വാരമുണ്ടാകും.
ജോണ്‍പോളും എംടിയും പത്മരാജനും ലോഹിതദാസുമൊക്കെ അദ്ദേഹത്തിനു തിരക്കഥകളൊരുക്കി നല്‍കി. കമലാഹാസനൊപ്പം തമിഴില്‍ ചെയ്ത തേവര്‍ മകന്‍ ഇന്നും അദ്ഭുതമാണ്. സാധാരണക്കാരന്റെ ജീവിതം പറഞ്ഞ സിനിമകള്‍ മലയാളി ഹൃദയത്തോടു ചേര്‍ത്തുവച്ചു.
ജയരാജ് വാര്യരുടെ വീഡിയോ കാണാം…