ലക്നോ: യുപിയില്‍ ഒമ്പത് വയസുകാരിയെ പെട്ടിയിലടച്ച രണ്ടാനമ്മയ്ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
യുപിയിലെ മുസാഫര്‍ നഗറിലാണ് സംഭവം. പ്രതി ഗര്‍ഭിണിയായതിനാല്‍ ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ട് മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. പോലീസെത്തി നടത്തിയ അന്വേഷണത്തില്‍ വീട്ടിലുണ്ടായിരുന്ന ഒരു പെട്ടിക്കുള്ളില്‍ പെണ്‍കുട്ടിയെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു.
രണ്ടാനമ്മയായ ശില്പിയാണ് തന്നെ പെട്ടിക്കുള്ളില്‍ അടച്ചതെന്ന് പെണ്‍കുട്ടി പിന്നീട് പോലീസിനോട് പറഞ്ഞു.
കുട്ടിയുടെ പിതാവ് സോനു ശര്‍മ്മ ആദ്യ ഭാര്യയുമായുള്ള ബന്ധം പിരിഞ്ഞശേഷം ശില്പിയെ വിവാഹം കഴിക്കുകയായിരുന്നു.