സ്റ്റീവെന് സ്പില്‍ബര്‍ഗ് സംവിധാനം ചെയ്ത ‘ജാസ്’ എന്ന ചിത്രം കണ്ടവര്‍ പെട്ടന്ന് മറക്കാന്‍ ഇടയില്ല. ആളുകള്‍ കുളത്തിലും മറ്റും ഇറങ്ങുമ്പോള്‍ ഇപ്പോഴും സിനിമയിലെ രംഗങ്ങള്‍ മനസ്സിലേക്ക് കടന്നു വരും. ആളുകള്‍ കുളത്തിലേക്ക് ഇറങ്ങുമ്പോള്‍ ഭീമാകാരനായ സ്രാവ് വരുന്നതും അവരെ അക്രമിക്കുന്നതും അവരില്‍ ചിലര്‍ കൊല്ലപെടുന്നതുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ഇത് സംഭവിച്ചാലോ ഒന്നു ആലോചിച്ചു നോക്കു….സംശയിക്കേണ്ട അങ്ങനെ സംഭവിച്ചിരിക്കുന്നു. സ്രവിന്റെ സ്ഥാനത്ത് ചീങ്കണ്ണിയാണെന്ന് മാത്രം. സിംബാബ്വെയിലാണ് സംഭവം നടന്നത്. ദമ്പതികള്‍ തങ്ങളുടെ വസതിയിലുള്ള സ്വിമ്മിംഗ് പൂളില്‍ സന്ധ്യക്ക് കുളിച്ചു കൊണ്ടിരുന്നപ്പോഴാണ് ചീങ്കണ്ണി വെള്ളത്തിന്റെ അടിയില്‍ നിന്നു യുവതിയെ കടിച്ചു വലിച്ചത്.
സിംബാബ്വെയില് കഴിഞ്ഞ വര്‍ഷമുണ്ടായ അമിത മഴക്കുറവു മൂലം കരിബ തടാകം വറ്റി വരണ്ടു. ഇതോടെ തടാകത്തിലെ ജീവികള്‍ പലതും ചത്തടിയുകയോ തടാകത്തില്‍നിന്നു രക്ഷപ്പെടുകയോ ചെയ്തു. എന്തായാലും യുവതിയെ ചീങ്കണ്ണി ആക്രമിക്കുന്ന ദൃശ്യം ഇപ്പോള്‍ യൂട്യൂബില്‍ വൈറല്‍ ആണ്. സ്വിമ്മിംഗ് പൂളിന് സമീപമുള്ള വെള്ളചാലില്‍ കൂടി ചീങ്കണ്ണി ഇതിലേക്ക് കടന്നു വരുന്നത് മുതലുള്ള ദൃശ്യങ്ങലാണ് യൂട്യൂബില്‍ ഉള്ളത്. യുവതിയെ ചീങ്കണ്ണി ആക്രമിക്കുമ്പോള്‍ യുവാവ് കരയിലേക്ക് ചാടി രക്ഷപെടുകയും ചെയ്തു. നീണ്ട നേരത്തെ ശ്രമത്തിനു ശേഷം ചീങ്കണ്ണിയുടെ പിടിയില്‍ നിന്ന് യുവതി ഒരുവിധത്തില്‍ രക്ഷപ്പെട്ടു.