ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് എടുക്കാന്‍ പോയ തന്നെ സ്വകാര്യ ടെലികോം സ്ഥാപനത്തില്‍ അടച്ചിട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി അന്ന രാജൻ.
എന്താണ് അവിടെ വച്ച് നടന്നതെന്ന് അന്ന രാജന് പ്രതികരിച്ചു. അന്ന രാജന് പറഞ്ഞതിങ്ങനെ…
സിമ്മിന്റെ പ്രോബ്ലം ആയിട്ടാണ് ഷോറൂമില്‍ പോയത്. അവര്‍ കുറച്ച് മോശമായി പെരുമാറി, ഷട്ടറൊക്കെ അടച്ചിട്ടു, വളരെ പ്രയാസമായി.
ഞാന്‍ അവിടെ നിന്നു കരയുകയായിരുന്നു. അപ്പോള്‍ ആരെയാണ് വിളിക്കേണ്ടതെന്ന് അറിയില്ല.
എന്റെ അച്ഛന്റെ സ്ഥാനത്ത് ഞാന്‍ ചെറുപ്പം മുതലേ കണ്ട ആള്‍ക്കാരെ വിളിച്ചു.. അച്ഛന് രാഷ്ട്രീയക്കാരനാണല്ലോ. ഞാന്‍ മാസ്കും ഷാളുമൊക്കെ ഇട്ടിട്ടാണ് പോയത്.
ഒരു സാധാരണകുട്ടിയായിട്ടാണ് പോയത്. അപ്പോള്‍ ഒരു പെണ്‍കുട്ടി ഇങ്ങനെ ഷട്ടറൊക്കെ ഇട്ട് ഇരിക്കുന്ന അവസ്ഥ ഓര്‍ത്ത് ടെന്ഷനായിപ്പോയി..
അവർ വന്ന് മാപ്പ് പറഞ്ഞു.. ആര്‍ക്കും ഇങ്ങനെയുള്ള അവസ്ഥ വരരുത്..എല്ലാവരും തുല്യരാണ്.. തന്നോട് മേശമായി പെരുമാറിയത് 25 വയസായ കുട്ടിയാണ്.
ഞാന്‍ പ്രശ്നമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. പിടിച്ച് വലിച്ചപ്പോള്‍ കൈയിലൊരു സ്ക്രാച്ച് വന്നു..ഇത് അറിയാതെ പറ്റിയാതാവും
അവര്‍ ഐഡി കാര്‍ഡ് വേണം എന്ന് പറഞ്ഞു. എനിക്കത് മനസിലായി. ഞാന്‍ മെയില്‍ അയയ്ക്കാം എന്ന് പറഞ്ഞു. അപ്പോള്‍ ഐഡി കാര്‍ഡ് നിര്‍ബന്ധമായി വേണം എന്നു പറഞ്ഞു. വളരെ ഇന്‍സള്‍ട്ടിംഗ് ആയി എന്നോട് പെരുമാറി. അതുകൊണ്ട് മാനേജരുടെ ഫോട്ടോ എടുത്തു. അവര്‍ക്കത് ഇഷ്ടമായില്ല. അത് ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞു. ശരിയാണ് ഒരാളുടെ പേഴ്സണല്‍ സ്പേയ്സില്‍ കയറി ഫോട്ടോ എടുക്കുന്നത് തെറ്റാണ്. നാളെ ഒരു പരാതി ഉന്നയിക്കുമ്പോള്‍ എനിക്ക് തെളിവ് കാണിക്കാന്‍ എടുത്തതാണ്. അതിന്റെ പേരില്‍ ഷട്ടറടച്ച് ഗുണ്ടായിസം പോലെ ഫോട്ടോ ഡിലീറ്റ് ചെയ്ത് ഇറങ്ങിക്കോ എന്നൊക്കെ പറയുന്നത്- അന്ന രാജൻ പറഞ്ഞു.
ഇക്കഴിഞ്ഞ ദിവസം വൈകുന്നേരം ആലുവ മുനിസിപ്പൽ ഓഫീസിന് സമീപമുള്ള ടെലികോം സ്ഥാപനത്തിൽ ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നതിനായി അന്ന എത്തിയപ്പോഴായിരുന്നു സംഭവം. വാര്‍ഡ് കൗണ്‍സിലറും പോലീസും എത്തിയ ശേഷമാണ് പ്രശ്നത്തിന് പരിഹാരമായത്.