ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണിലിയോണി. നീലച്ചിത്രങ്ങളിലൂടെയാണ് നടി പേരെടുക്കുന്നതെങ്കിലും പിന്നീട് ബോളിവുഡില്‍ അരങ്ങേറിയതോടെ ഇന്ത്യക്കാരുടെ പ്രിയനടിയായി മാറുകയായിരുന്നു.
തന്റെ ഈ യാത്രയിലുടനീളം സണ്ണിയ്ക്ക് പിന്തുണയായി കൂടെ ഉണ്ടായിരുന്നത് ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറായിരുന്നു.
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആയിരുന്നു താരം ബോളിവുഡില്‍ എത്തിയത്.
പിന്നീട് നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച സണ്ണി ഇപ്പോള്‍ മലയാളം ഉപ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളിലും സജീവമാണ്.
ഇപ്പോള്‍ ആമസോണ്‍ പ്രൈമിന്റെ സൂപ്പര്‍ ഹിറ്റ് സ്റ്റാന്റ് അപ്പ് കോമഡി ഷോ ആയ വണ്‍ മൈക്ക് സ്റ്റാന്‍ഡിലൂടെ സ്റ്റാന്റ് അപ്പ് കോമഡിയില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം.
ഇപ്പോഴിതാ താരത്തിന്റെ ആസ്തിയെ കുറിച്ചും വരുമാനത്തെ കുറിച്ചും ഒക്കെയുള്ള വാര്‍ത്തകള്‍ ആണ് വൈറല്‍ ആയി മാറുന്നത്.
ഏതാണ്ട് 98 കോടി ഡോളര്‍ ആണ് സണ്ണി ലിയോണിയുടെ ആകെയുള്ള ആസ്തി. ലോസ് ഏഞ്ചല്‍സില്‍ 19 കോടി വിലമതിക്കുന്ന ബംഗ്ലാവും സണ്ണിക്ക് ഉണ്ട്.
അക്ക്നോളജ് ഡോട്ട് കോം എന്ന സൈറ്റാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്
12 കോടി രൂപയാണ് സണ്ണി ലിയോണിന്റെ ഇപ്പോഴത്തെ പ്രതിവര്‍ഷ ശമ്പളം.
സിനിമയില്‍ നിന്നും അവതാരക എന്ന നിലയിലുമാണ് താരത്തിന്റെ ഈ വരുമാനം. ഒരു കോടിയിലധികം രൂപയാണ് സണ്ണിയുടെ ഇപ്പോഴത്തെ ഒരു മാസത്തെ ശരാശരി വരുമാനം.
പൂജ ഭട്ട് ഒരുക്കിയ ജിസം 2വിലൂടെയായിരുന്നു സണ്ണി ലിയോണിയുടെ ബോളിവുഡ് അരങ്ങേറ്റം. പിന്നീട് ജാക്ക്പോട്ട്, രാഗിണി എംഎംഎസ് 2, ഏക് പഹേലി ലില തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. മ്യൂസിക് വീഡിയോകളിലൂടേയും സണ്ണി കയ്യടി നേടി.
എന്നാല്‍ തന്റെ കരിയറിന്റെ തുടക്കകാലത്ത് പല മുന്‍നിര താരങ്ങളും സണ്ണിയോടൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ചിരുന്നു.
ഒരിക്കല്‍ തനിക്കൊപ്പം അഭിനയിക്കുന്നതില്‍ നിന്നും നായകന്മാരെ അവരുടെ ഭാര്യമാര്‍ തടയുന്നതായി സണ്ണി തുറന്നടിച്ചിരുന്നു.
മലയാളത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മധുരരാജ എന്ന സിനിമയില്‍ സണ്ണി എത്തിയിരുന്നു. ഇപ്പോള്‍ താരത്തിന്റെ ഒരുപിടി ചിത്രങ്ങള്‍ കൂടി മലയാളത്തില്‍ ഒരുങ്ങുന്നുണ്ട്.