പച്ചിലയും കാടിവെള്ളവുമൊക്കെ കുടിച്ച് ജീവിക്കുന്ന ആടുകളോട് പോയി ചാകാന്‍ പറ…പച്ചമത്തി കറുമുറാ തിന്നുന്ന ആടാണ് താരം;വീഡിയോ വൈറലാകുന്നു…

പാമ്പിനെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷണം തിന്നണമെന്നാണ് ആളുകള്‍ പറയുന്നത്. മാംസാഹാരിയായ പുലി ഗതികെട്ടാല്‍ പുല്ലും തിന്നുമെന്നും പറയാറുണ്ട്. ഇതിനെ പഴഞ്ചൊല്ലെന്നു പറഞ്ഞ് തള്ളിക്കളയേണ്ട. കാലം മാറിയതോടെ ഇതൊക്കെ നടക്കുമെന്ന സ്ഥിതിയായിരിക്കുകയാണ്. സാഹചര്യം മനസിലാക്കി പച്ചമീന്‍ തിന്നാന്‍ തയ്യാറായ ഒരു ആടാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ സൂപ്പര്‍സ്റ്റാര്‍.

പിണ്ണാക്കും പ്ലാവിലയും പുളിയരിപ്പൊടിയുമെല്ലാം കഴിച്ച് നാവ് വരണ്ടു പോയ ഒരാട് മീന്‍ കഴിക്കാനുള്ള സാഹസം കാണിച്ചിരിക്കുന്നു. പച്ചിലയും വെള്ളവും കുടിച്ച് കിടക്കുന്ന ആടുകളെ നാണിപ്പിക്കുന്ന തരത്തിലാണ് ഈ ആട് മീന്‍ കഴിക്കുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ലക്ഷങ്ങളാണ്  കണ്ടുകൊണ്ടിരിക്കുന്നത്.

Related posts