ഇ​ന്ത്യ​യും നെ​ത​ര്‍​ല​ന്‍​ഡ്‌​സും, ഇ​ന്ന​ലെ, ഇ​ന്ന്, നാ​ളെ! ഡ​ച്ച് കൊ​ട്ടാ​ര​ത്തി​ന്‍റെ ശിൽപഭംഗിയിൽ വി​സ്മ​യഭരിതരായി രാ​ജാ​വും രാ​ജ്ഞിയും

കൊ​ച്ചി: പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​ന്‍റെ പാ​ത​യി​ലൂ​ടെ​യു​ള്ള നെ​ത​ര്‍​ല​ന്‍​ഡ്‌​സി​ന്‍റെ​യും ഇ​ന്ത്യ​യു​ടെ​യും പ്ര​യാ​ണം അ​നു​സ്യൂ​തം തു​ട​രു​മെ​ന്നു നെ​ത​ര്‍​ലന്‍​ഡ്‌​സ് രാ​ജാ​വ് വി​ല്യം അ​ല​ക്‌​സാ​ണ്ട​ര്‍. ര​ണ്ടു ദി​വ​സ​ത്തെ കേ​ര​ള സ​ന്ദ​ര്‍​ശ​ന​ത്തി​നു തു​ട​ക്കംകു​റി​ച്ചു മ​ട്ടാ​ഞ്ചേ​രി​യി​ലെ ഡ​ച്ച് കൊ​ട്ടാ​ര​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു രാ​ജാ​വും രാ​ജ്ഞി മാ​ക്‌​സി​മ​യും.

സം​സ്ഥാ​ന പു​രാ​വ​സ്തു വ​കു​പ്പ് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ​യും കൊ​ച്ചി മേ​യ​ര്‍ സൗ​മി​നി ജ​യി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഡ​ച്ച് വാ​സ്തു​വി​ദ്യ​യി​ല്‍ ന​വീ​ക​രി​ച്ച കൊ​ട്ടാ​ര​ത്തി​ലേ​ക്ക് രാ​ജാ​വി​നെ​യും രാ​ജ്ഞി​യെ​യും സ്വീ​ക​രി​ച്ചു. കൊ​ട്ടാ​ര​ത്തി​ലെ സ്വീ​ക​ര​ണ​ശാ​ല, കി​രീ​ട​ധാ​ര​ണ​ശാ​ല, മ​ഹാ​രാ​ജാ​ക്ക​ന്മാ​രു​ടെ ഉ​റ​ക്ക​റ, പ​ല്ല​ക്ക് തു​ട​ങ്ങി​യ​വ രാ​ജ​ദ​മ്പ​തി​ക​ള്‍ വീ​ക്ഷി​ച്ചു. കൊ​ട്ടാ​ര​ത്തി​ന്‍റെ ഘ​ട​ന, വാ​സ്തു​വി​ദ്യ, കൊ​ത്തു​പ​ണി എ​ന്നി​വ​യി​ല്‍ രാ​ജാ​വ് വി​സ്മ​യം പ്ര​ക​ടി​പ്പി​ച്ചു.

“ഇ​ന്ത്യ​യും നെ​ത​ര്‍​ല​ന്‍​ഡ്‌​സും: ഇ​ന്ന​ലെ, ഇ​ന്ന്, നാ​ളെ’ എ​ന്ന വി​ഷ​യ​ത്തി​ല്‍ കൊ​ട്ടാ​ര​ത്തി​ലെ ഛായാ​ചി​ത്ര ഹാ​ളി​ല്‍ ന​ട​ന്ന സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ത്ത രാജാവും രാജ്ഞിയും കേ​ര​ള​ത്തി​ല്‍ ഡ​ച്ച് അ​ധി​നി​വേ​ശ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി സം​സ്ഥാ​ന പു​രാ​വ​സ്തു വ​കു​പ്പ് ത​യാ​റാ​ക്കി​യ ഡോ​ക്യു​മെ​ന്‍ററി ക​ണ്ടു.

നൂ​റ്റാ​ണ്ടു​ക​ള്‍​ക്കു മു​മ്പ് ഡ​ച്ചു​കാ​ര്‍ ത​യാ​റാ​ക്കി​യ കേ​ര​ള ഭൂ​പ​ട​ത്തി​ന്‍റെ പ്ര​ദ​ര്‍​ശ​നം കൊ​ട്ടാ​ര​ത്തി​ല്‍ വി​ല്യം രാ​ജാ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ​സ​ന്ദ​ര്‍​ശ​ന​ത്തിന്‍റെ ഭാ​ഗ​മാ​യി കൊ​ട്ടാ​ര​ത്തി​ലെ ഡ​ച്ച് ഗാ​ല​റി​യി​ല്‍ നെ​ത​ര്‍​ല​ന്‍​ഡ്‌​സ് നാ​ഷ​ണ​ല്‍ ആ​ര്‍​ക്കൈ​വ്‌​സ് മു​ന്‍​കൈ​യെ​ടു​ത്താ​ണു ഭൂ​പ​ട​ങ്ങ​ള്‍ സ്ഥാ​പി​ച്ച​ത്. വ്യാ​പാ​ര ബ​ന്ധ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും കൈ​വ​ശ​മു​ള്ള പു​രാ​രേ​ഖ​ക​ള്‍ പ​ര​സ്പ​രം കൈ​മാ​റു​ന്ന​തി​നു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പി​ട്ടു.

കേ​ര​ള ആ​ര്‍​ക്കൈ​വ്‌​സ് ഡ​യ​റ​ക്ട​ര്‍ ജെ.​ ര​ജി​കു​മാ​ര്‍, നെ​ത​ര്‍​ല​ന്‍​ഡ്‌​സ് നാ​ഷ​ണ​ല്‍ ആ​ര്‍​ക്കൈ​വ്‌​സ് ഡ​യ​റ​ക്ട​ര്‍ ഡി.​ജി.​ മ​റെ​ന്‍​സ് ഏ​ഞ്ച​ല്‍​ഹാ​ഡ് എ​ന്നി​വ​രാ​ണ് ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ ഒ​പ്പി​ട്ട​ത്. രാ​ജാ​വും രാ​ജ്ഞി​യും അ​തി​നു സാ​ക്ഷ്യം വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി.​ ര​വീ​ന്ദ്ര​നാ​ഥ്, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ മ​ന്‍​ജീ​ത് സിം​ഗ്, പൊ​തു​ഭ​ര​ണ സെ​ക്ര​ട്ട​റി വി​ശ്വ​നാ​ഥ് സി​ന്‍​ഹ, ഐ​ജി വി​ജ​യ് സാ​ക്ക​റേ, ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ജി. ​പൂ​ങ്കു​ഴ​ലി, അ​സി. ക​ള​ക്ട​ര്‍ എം.​എ​സ്.​ മാ​ധ​വി​ക്കു​ട്ടി, പു​രാ​വ​സ്തു വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ.​ വി.​ വേ​ണു, അ​ഡീ.​ സെ​ക്ര​ട്ട​റി കെ.​ ഗീ​ത, ഡ​ച്ച് സ​ന്ദ​ര്‍​ശ​ന​ത്തിന്‍റെ പ്രോ​ജ​ക്ട് ലീ​ഡ​ര്‍ പെ​ട്ര സ്മ​ള്‍​ഡേ​ഴ്‌​സ്, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ജി​ന്ന സ്മി​ത്ത്, പോ​ള്‍ മൂ​ര്‍​സ്, പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ജോ​ന്‍ വാ​ന്‍ ലെ​ന്‍​ഗ​ന്‍, ആ​ര്‍​ക്കി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ ജോ​യ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ.​ എം.​ ന​മ്പി​രാ​ജ​ന്‍, സൂ​പ്ര​ണ്ട് കെ.​പി.​ മോ​ഹ​ന്‍​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts