താൻ ചെയ്ത കുറ്റം മറച്ചുപിടിക്കാൻ വേണ്ടി ഇന്ദ്രാണി പരമാവധി ശ്രമങ്ങൾ നടത്തി. മകളുടെ ഫോണിൽനിന്നു കാമുകനും പ്രതിശ്രുതവരനുമായ രാഹുലിനു ബ്രേക്ക് അപ്പ് സന്ദേശമയച്ചു.
പിന്നെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. മകൾ വിദേശത്തേക്കു പോയി എന്നു നാട്ടിൽ പറഞ്ഞുപരത്തി. അതൊക്കെയും ജനം വിശ്വസിക്കുകയും ചെയ്തു.
എന്നാൽ, അവർ ഈ ക്രിമിനൽ ഗൂഢാലോചനയിൽ കൂടെക്കൂട്ടിയ ഒരാൾ, അവരുടെ ഡ്രൈവർ ശ്യാംവർ റായി അതായിരുന്നു ഇന്ദ്രാണിക്കുപറ്റിയ ഏകപിഴ.
നിയമത്തിന് അവരെ പിടികൂടാനായി അവശേഷിപ്പിച്ച ഒരേയൊരു ലൂപ്പ് ഹോൾ. അതിൽ പിടിച്ചുകേറിയ പോലീസ് ഒടുവിൽ ആ കേസിൽ ഇന്ദ്രാണി മുഖർജിയെ അറസ്റ്റ് ചെയ്തു.
2002 ഏപ്രിലിൽ ഇന്ദ്രാണിയുടെ ആദ്യ ജീവിതപങ്കാളിയിലെ മകൾ ഷീന ബോറയെ മുൻ ഭർത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവർ ശ്യാംവർ റായ് എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി എന്നാണു കേസ്.
ഗൂഢാലോചനയിൽ പങ്കാളിയായതാണു ഇന്ദ്രാണിയുടെ ഭർത്താവ് പീറ്ററിനെ കുരുക്കിയത്.
പീറ്ററിന്റെ ആദ്യവിവാഹത്തിലെ മകനുമായുള്ള ഷീനയുടെ അടുപ്പമാണു കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണു കേസ് അന്വേഷിച്ച സിബിഐയുടെ കണ്ടെത്തൽ.
ജയിലിൽ കഴിയവേ ഇന്ദ്രാണിയും പീറ്ററും വിവാഹബന്ധം വേർപെടുത്തിയിരുന്നു.
ഷീനയുടെ അമ്മ ഇന്ദ്രാണി മുഖർജി, രണ്ടാനച്ഛൻ സഞ്ജീവ് ഖന്ന, ഇന്ദ്രാണിയുടെ ഡ്രൈവർ ശ്യാംവർ റായി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിൽ ഷീനയെ ഇവർ മൂന്നു പേർ ചേർന്നു കൊലപ്പെടുത്തുകയും തെളിവുകൾ നശിപ്പിക്കാനായി മൃതദേഹം കത്തിച്ചു കളയുകയും ചെയ്തു വെന്ന് ഇവരിൽ രണ്ടു പേർ പോലീസിനോടു സമ്മതിച്ചു.
റായിയും ഖന്നയും പോലീസിനോടു കുറ്റസമ്മതം നടത്തിയെങ്കിലും ഷീന മരിച്ചിട്ടില്ലെന്നും അവർ അമേരിക്കയിൽ ജീവിച്ചിരിക്കുന്നുവെന്നുമാണ് ഇന്ദ്രാണി പോലീസിനോടു പറഞ്ഞത്.
ഷീന ഉപരിപഠനത്തിനായി അമേരിക്കയിലേക്കു പോയി എന്നാണ് ഇന്ദ്രാണിയുടെ പോലീസിൽ മൊഴി നൽകിയത്
തിരോധാനം
2012 ൽ ഏപ്രിൽ 24ന് ഷീന താൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ അവധിക്ക് അപേക്ഷിക്കുകയും അതോടൊപ്പം തന്റെ രാജിക്കത്ത് സമർപ്പിക്കുകയും ചെയ്തു.
അതേ ദിവസം തന്നെ, കാമുകനായ രാഹുൽ മുഖർജിയുമായുള്ള ബന്ധം താൻ ഉപേക്ഷിക്കുകയാണെന്നു കാണിച്ചുകൊണ്ടുള്ള ഒരു എസ്എംഎസ് ഷീനയുടെ ഫോണിൽനിന്നു രാഹുലിനു ലഭിച്ചിരുന്നു.
രാഹുലിന്റെ പരാതിപ്രകാരം, ഇന്ദ്രാണിയുടെ വർളിയിലുള്ള വീട് പോലീസ് പരിശോധിച്ചെങ്കിലും ഷീന അമേരിക്കയിലേക്കു പോയി എന്ന മൊഴി തന്നെയാണ് അവിടെയുള്ള ജോലിക്കാരും ആവർത്തിച്ചത്.
രാഹുലിന്റെ ശല്യം കാരണമാണ് ഷീന ഇന്ത്യ വിട്ട് അമേരിക്കക്കു പോയതെന്ന് ഇന്ദ്രാണി പോലീസിൽ പരാതിയും നൽകിയിരുന്നു.
അറസ്റ്റിലായി ജയിൽ കഴിയുന്ന ഇന്ദ്രാണി ഇപ്പോൾ വീണ്ടും താൻ നിരപരാധിയാണെന്നു പറഞ്ഞുരംഗത്തു വന്നിരിക്കുകയാണ്.
കൊല്ലപ്പെട്ടെന്നു പറയുന്ന ഷീന ബോറ ഇപ്പോഴും ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലുമായാണ് ഷീന ബോറ വധക്കേസില്‍ ജയില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജി രംഗത്തുവന്നിരിക്കുന്നത്.
ഷീന ബോറ ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം നടത്തണമെന്നാണ് ഷീനയുടെ അമ്മയായ ഇന്ദ്രാണി മുഖര്‍ജിയുടെ ആവശ്യം.
ജയിലില്‍ പരിചയപ്പെട്ട ഒരു സ്ത്രീയാണ് ഷീന ബോറ കാശ്മീരിൽ ജീവിച്ചിരിക്കുന്നുവെന്ന കാര്യം തന്നോട് വെളിപ്പെടുത്തിയതെന്നും സിബിഐ ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ അവര്‍ പറയുന്നു.
സിബിഐ കോടതിയില്‍ ഹര്‍ജിയും ഇന്ദ്രാണി നല്‍കിയിട്ടുണ്ട്.
(അവസാനിച്ചു)
തയാറാക്കിയത്:
പ്രദീപ് ഗോപി