ഇന്ദിരയെ ഞാന്‍ ആഗാധമായി പ്രണയിച്ചിരുന്നു! ഇന്ദിരാഗാന്ധിയെക്കുറിച്ച് നെഹ്‌റുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എംഒ മത്തായി വെളിപ്പെടുത്തുന്ന ചില രഹസ്യങ്ങള്‍

ഇന്ത്യയിലെ കോണ്‍ഗ്രസ് അംഗങ്ങളോട് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെക്കുറിച്ച് ചോദിച്ചാല്‍ അവര്‍ പറയും, ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ത്യയുടെ ഉരുക്കു വനിത, പാക്കിസ്ഥാന്റെ വിഭജനത്തിന് കാരണമായവള്‍ അങ്ങനെ പലതും. എന്നാല്‍ ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള ചില ഇരുണ്ട രഹസ്യങ്ങള്‍ അവര്‍ പറഞ്ഞിട്ടില്ല. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു, എംഒ മത്തായി. 1946 മുതല്‍ 1959 വരെയുള്ള കാലഘട്ടത്തില്‍ നെഹ്‌റുവിന്റെ പ്രത്യേക സഹായിയായി അദ്ദേഹം സേവനം ചെയ്തു. കാലക്രമേണ നെഹ്‌റുവിന്റെ സ്വകാര്യ സെക്രട്ടറി മകള്‍ ഇന്ദിരയുടെ സ്വകാര്യകതകളുടെ ഭാഗമായി. അതെ, നെഹ്‌റുവിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന മത്തായിക്ക് നെഹ്‌റു കുടുംബത്തെക്കുറിച്ച് എല്ലാമറിയാമായിരുന്നു. ഒരുപക്ഷേ കുറച്ചധികം. നെഹ്‌റു യുഗത്തെക്കുറിച്ചുള്ള സ്മരണകള്‍ (Reminiscenes of the Nehru Age) എന്ന പേരില്‍ മത്തായി ഒരു ബുക്ക് പുറത്തിറക്കിയിരുന്നു. നെഹ്‌റു കുടുംബത്തെക്കുറിച്ചുള്ള രഹസ്യങ്ങള്‍ പച്ചയ്ക്ക് വെളിപ്പെടുത്തുന്നതായിരുന്നു ആ പുസ്തകം. നെഹ്‌റു കുടുംബത്തെക്കുറിച്ചുള്ള ഒട്ടനവധി രഹസ്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നെങ്കിലും ‘അവള്‍’ എന്ന തലക്കെട്ടോടുകൂടി ഇന്ദിരാഗാന്ധിയെക്കുറിച്ച് പരാമര്‍ശിക്കുന്ന അദ്ധ്യായമായിരുന്നു ഏറ്റവും ആകര്‍ഷകം.

എംഒ മത്തായി ഇന്ദിരാഗാന്ധിയുടെ രഹസ്യ കാമുകന്‍
തന്റെ പുസ്തകത്തില്‍ മത്തായി നെഹ്‌റുവിനോട് തികഞ്ഞ ബഹുമാനം കാട്ടുന്നുണ്ടെങ്കിലും എഡ്വിന, പദ്മജ നായിഡു(സരോജിനി നായിഡുവിന്റെ മകള്‍), മൃദുല സാരാബായി എന്നീ സ്ത്രീകളുമായി നെഹ്‌റുവിനുണ്ടായിരുന്ന അടുപ്പം അദ്ദേഹം മറച്ചുവച്ചിട്ടുമില്ല. ഉത്തരവാദിത്വങ്ങള്‍ മറന്നുപോലും ഈ സ്ത്രീകളെ പ്രീതിപ്പെടുത്താന്‍ നെഹ്‌റു ശ്രമിച്ചിരുന്നതായി മത്തായി തുറന്നടിക്കുന്നു. തത്ഫലമെന്ന വണ്ണമാണ് 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തില്‍ ഇന്ത്യ പരാജയം നേരിട്ടതെന്നും മത്തായി പറയുന്നു. പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പുസ്തകത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട ‘അവള്‍’ എന്ന അദ്ധ്യായത്തില്‍ ആദ്യാവസാനം വിശദമായി വിവരിച്ചിരിക്കുന്നത് എംഒ മത്തായിയും ഇന്ദിരാഗാന്ധിയും തമ്മിലുള്ള ലൈംഗികബന്ധത്തെക്കുറിച്ചാണ്. ഇവരുടെ ബന്ധം നെഹ്‌റു കുടുംബത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചിരുന്നെങ്കിലും ഇന്ദിരയുടെ ഭര്‍ത്താവ് ഫിറോസ് ഗാന്ധിയെ നെഹ്‌റുവിന് പോലും ഇഷ്ടമല്ലായിരുന്നു എന്നതും പരസ്യമായ രഹസ്യമാണ്. നീണ്ട പന്ത്രണ്ട് വര്‍ഷക്കാലം തങ്ങള്‍ തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും തന്നില്‍ നിന്നും ഇന്ദിര ഒരിക്കല്‍ ഗര്‍ഭിണിയായെന്നും അന്ന് ഇന്ദിര ഗര്‍ഭച്ഛിദ്രം ചെയ്യുകയാണുണ്ടായതെന്നും പുസ്തകത്തില്‍ മത്തായി പറയുന്നു.

ഇന്ദിരയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാനുണ്ടായ കാരണവും മത്തായി വിവരിക്കുന്നുണ്ട്. ഒരു പുരുഷനുമായി മാത്രമായിരുന്നില്ല ഇന്ദിരയ്ക്ക് ബന്ധം. ഇന്ദിരയെ കാണാനായി ഒരിക്കല്‍ മുറിയിലേയ്ക്ക് കടന്നുവന്ന മത്തായി കണ്ടത് ധീരേന്ദ്ര ബ്രഹ്മാചാരി എന്ന മനുഷ്യനും ഇന്ദിരയുമൊന്നിച്ചുള്ള ചില രംഗങ്ങളാണ്. അതായിരുന്നു ഇന്ദിരയുമായുള്ള മത്തായിയുടെ ബന്ധം അവസാനിക്കാനുണ്ടായ കാരണം. ഇന്ദിരയുടെ യോഗ പരിശീലകനായിരുന്നു ധീരേന്ദ്ര. ‘അവള്‍’ എന്ന അദ്ധ്യായത്തിന്റെ അവസാനം മത്തായി പറയുന്നതിതാണ് ‘ഞാന്‍ അവളെ അഗാധമായി പ്രണയിച്ചിരുന്നു’. ഇന്ദിര അധികാരത്തില്‍ നിന്നും പുറന്തള്ളപ്പെട്ടശേഷമാണ് ആ പുസ്തകം വെളിച്ചം കണ്ടത്. എന്നാല്‍ അതില്‍ ഇന്ദിരയെ സംബന്ധിച്ച അധ്യായം ഉള്‍പ്പടുത്തിയില്ല. പിന്നീട് ആ പുസ്തകം ഇന്ത്യയില്‍ നിരോധിക്കുകയും ചെയ്തു. അങ്ങിനെ ഒരു അധ്യായം ആ പുസ്തകത്തിലില്ല എന്നുമാത്രമല്ല അങ്ങിനെയൊന്നും എംഒ മത്തായി എഴുതിയിട്ടുമില്ല എന്ന് പറയുന്നവരുമുണ്ട്. ഇന്നിപ്പോള്‍ കേന്ദ്ര മന്ത്രിയായിട്ടുള്ള മനേകാ ഗാന്ധിയാണ് അത് പുറത്തുകൊണ്ടുവന്നത് എന്ന് കരുതുന്നവരുമുണ്ട്.

കടപ്പാട്: പോസ്റ്റ് കാര്‍ഡ് ന്യൂസ്

 

Related posts