സത്യസന്ധതയുടെ കാര്യത്തിൽ ഇന്ത്യക്കാർ വളരെ പിന്നിലാണെന്ന് പഠനങ്ങൾ. സത്യസന്ധതാ സൂചികയിൽ ചൈനയ്ക്കും കൊറിയയ്ക്കും ജപ്പാനുമൊപ്പം അവസാന സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ലണ്ടനിലെ യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
ആളുകളുടെ സത്യസന്ധതയ്ക്ക് രാജ്യങ്ങൾക്കനുസരിച്ച് മാറ്റം വരുന്നുണ്ട്. ഓരോ രാജ്യത്തിന്റെയും സാംസ്കാരിക സാമൂഹിക ചുറ്റുപാടുകളുമായി ഇതിന് ബന്ധമുണ്ടെന്ന് പഠനം കണ്ടെത്തി. രാജ്യത്തിന്റെ സാന്പത്തിക പുരോഗതിയും അവിടത്തെ പൗരൻമാരുടെ സത്യസന്ധതയും തമ്മിൽ ബന്ധമില്ലെന്നും പഠനത്തിൽ പറയുന്നു. ബ്രസീൽ, ചൈന,ഗ്രീസ്,ജപ്പാൻ,റഷ്യ,സ്വറ്റ്സർലൻഡ്,തുർക്കി,അമേരിക്ക,അർജന്റീന,ഡെൻമാർക്ക്,ബ്രിട്ടണ്, ഇന്ത്യ, പോർച്ചുഗൽ, സൗത്ത് ആഫ്രിക്ക,സൗത്ത് കൊറിയ എന്നീ 15 രാജ്യങ്ങളിലെ ആളുകളുടെ ഇടയിലാണ് പഠനം നടത്തിയത്.
തങ്ങളുടെ നാട്ടിലുള്ള ആളുകൾ ബാക്കിരാജ്യങ്ങളിലുള്ളവരേക്കാൾ അവിശ്വസ്തരാണെന്നാണ് ആളുകൾ വിശ്വസിക്കുന്നത്. തങ്ങളുടെ നാട്ടിൽ നടക്കുന്ന അതിക്രമങ്ങളേക്കുറിച്ചും കുറ്റകൃത്യങ്ങളെക്കുറിച്ചും ആളുകൾ കൂടുതൽ അറിയുന്നതുകൊണ്ടാകാം ഇത്തരമൊരു നിഗമനത്തിൽ ആളുകൾ എത്തിയതെന്ന് ഗവേഷകർ കരുതുന്നു.