ലണ്ടൻ: 2027ൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാന്പത്തികശക്തിയാകും. 2032ൽ ചൈന അമേരിക്കയെ മറികടന്ന് ഒന്നാമത്തെ വലിയ സന്പദ്ഘടനയാകും. ലണ്ടനിലെ സെന്റർ ഫോർ ഇക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ചി(സിഇബിആർ) ന്റെ നിഗമനമാണിത്.
2017ൽ ഏഴാം സ്ഥാനത്തായിരുന്ന ഇന്ത്യ 2018ൽ അഞ്ചാംസ്ഥാനത്ത് എത്തുമെന്നാണ് സിഇബിആർ പറയുന്നത്. അമേരിക്ക, ചൈന, ജപ്പാൻ, ജർമനി എന്നിവയാണ് ഈ വർഷം ഇന്ത്യക്കു മുന്നിലുള്ളത്.
കഴിഞ്ഞ വർഷം ഫ്രാൻസും ബ്രിട്ടനും കൂടി ഇന്ത്യക്കു മുന്നിലായിരുന്നു. 2027-ൽ ജപ്പാൻ നാലാമതും ജർമനി അഞ്ചാമതും ആകും. ഫ്രാൻസ് ഇക്കൊല്ലം ഏഴാമതാണ്; 2027-ൽ എട്ടാമതും 2032-ൽ ഒന്പതാമതുമാകും. കഴിഞ്ഞ വർഷം ആറാമതായിരുന്ന ബ്രിട്ടൻ ഇക്കൊല്ലം ഏഴാമതാകുമെങ്കിലും തുടർന്ന് 2027 വരെ ആറാമതായിരിക്കും.