കൊളംബോ: ശ്രീലങ്കയ്ക്കെതിരായ പരന്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ ആരംഭിക്കുന്നതിനു മുന്പ് ദേശീയഗാനം മുഴങ്ങില്ല. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ നയമാണ് പുതിയ തീരുമാനത്തിനു പിന്നിൽ. ടെസ്റ്റ്, ട്വന്റി-20, ഏകദിന പരന്പരകൾ തുടങ്ങുന്പോൾ ഓരോന്നിലെയും ആദ്യ മത്സരത്തിൽ മാത്രമേ ദേശീയ ഗാനം മുഴങ്ങാവൂ എന്നാണ് ലങ്കൻ ബോർഡിന്റെ തീരുമാനം.
ടെസ്റ്റ് പരന്പരയിലെ ആദ്യ ടെസ്റ്റിൽ ഇരുരാജ്യങ്ങളുടെയും ദേശീയഗാനം ആലപിച്ചിരുന്നു. രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും ഇതുണ്ടായില്ല. ധാംബുള്ളയിൽ നടന്ന ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിലും ദേശീയഗാനം ആലപിച്ചു. പരന്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ ഇതുണ്ടാവില്ല.
ഇനി സെപ്റ്റംബർ ആറിന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ട്വന്റി-20യിലേ ഇനി ഇന്ത്യയുടെ ദേശീയ ഗാനം മുഴങ്ങൂ. അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരന്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.