18,000 ഇ​ന്ത്യ​ക്കാ​ര്‍ അ​മേ​രി​ക്ക വി​ട​ണം; പൗ​ര​ന്മാ​രെ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ സജ്ജമെന്ന് ഇ​ന്ത്യ

ന്യൂ​ഡ​ല്‍​ഹി: അ​മേ​രി​ക്ക ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി ക​ഴി​യു​ന്ന ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ രാ​ജ്യം സ​ജ്ജ​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ര്‍. ഡോ​ണ​ൾ​ഡ് ട്രം​പ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി അ​ധി​കാ​ര​മേ​റ്റ​തി​നു​ശേ​ഷം ഇ​ന്ത്യ​ന്‍ പ്ര​തി​നി​ധി​യു​മാ​യി ന​ട​ത്തി​യ ആ​ദ്യ കൂ​ടി​ക്കാ​ഴ്‌​ച​യി​ല്‍ നി​യ​മ​വി​രു​ദ്ധ കു​ടി​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ച​ർ​ച്ച​യാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് എ​സ്. ജ​യ​ശ​ങ്ക​റി​ന്‍റെ പ്ര​തി​ക​ര​ണം.

മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ 18,000 ഇ​ന്ത്യ​ക്കാ​ർ യു​എ​സി​ല്‍ ഉ​ണ്ടെ​ന്നും അ​വ​രെ ഉ​ട​ൻ തി​രി​ച്ച​യ​ക്കേ​ണ്ടി വ​രു​മെ​ന്നും ട്രം​പ് ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും പ​ഞ്ചാ​ബ്, ഗു​ജ​റാ​ത്ത് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. അ​മേ​രി​ക്ക​യു​ടെ ഈ ​ആ​വ​ശ്യം വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.

2023ല്‍ ​പു​റ​ത്തു​വ​ന്ന യു​എ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി​യു​ടെ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം 2022ല്‍ 2.2 ​ല​ക്ഷം അ​ന​ധി​കൃ​ത ഇ​ന്ത്യ​ന്‍ കു​ടി​യേ​റ്റ​ക്കാ​ര്‍ അ​മേ​രി​ക്ക​യി​ലു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.

Related posts

Leave a Comment