ഡൽഹി: റഷ്യയോടുള്ള ഇന്ത്യയുടെ സഹകരണത്തിൽ മുന്നറിയിപ്പുമായി അമേരിക്ക. യുദ്ധത്തിനെതിരേ ഇന്ത്യ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് അമേരിക്കൻ അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു.
ഒരേസമയം എല്ലാവരുടെയും സുഹൃത്താകാൻ കഴിയില്ല. ഇന്ത്യ സ്വതന്ത്ര നിലപാട് സ്വീകരിക്കാൻ ആഗ്രഹിക്കുന്നതിനെ ബഹുമാനിക്കുന്നു. എന്നാൽ, യുദ്ധ സമയത്ത് സ്വതന്ത്ര നിലപാട് എന്ന ഒന്നില്ല. പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മൾ പരസ്പരം മനസിലാക്കണമെന്നും ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ പറഞ്ഞു.