അ​ന​ധി​കൃ​ത കു​ടി​യേ​റ്റം; ഇ​ന്ത്യ​ക്കാ​രെ നാ​ടു​ക​ട​ത്തി അ​മേ​രി​ക്ക; പ്രാ​ഥ​മി​ക പ​ട്ടി​ക​യി​ല്‍ 18,000 ഇ​ന്ത്യ​ക്കാ​ർ

ന്യൂ​യോ​ര്‍​ക്ക്: അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ രാ​ജ്യ​ത്ത് നി​ന്ന് ഒ​ഴി​പ്പി​ക്കു​ന്ന ന​ട​പ​ടി​യു​മാ​യി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ്‌. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ ഇ​ന്ത്യ​ക്കാ​രു​ടെ ആ​ദ്യ സം​ഘ​ത്തെ നാ​ടു​ക​ട​ത്തി.

തി​ങ്ക​ളാ​ഴ്ച സൈ​നി​ക വി​മാ​ന​ത്തി​ല്‍ ഇ​വ​രെ മ​ട​ക്കി​യ​ച്ച​താ​യി റോ​യി​ട്ടേ​ഴ്‌​സി​നെ ഉ​ദ്ധ​രി​ച്ച് ഇ​ന്ത്യ ടു​ഡേ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. സി-17 ​സൈ​നി​ക വി​മാ​നം അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ടു​വെ​ന്നാ​ണ് വി​വ​രം. ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​വും വ​ന്നി​ട്ടി​ല്ല.

അ​മേ​രി​ക്ക ത​യാ​റാ​ക്കി​യി​ട്ടു​ള്ള അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രു​ടെ പ്രാ​ഥ​മി​ക പ​ട്ടി​ക​യി​ല്‍ 18,000 ഇ​ന്ത്യ​ക്കാ​രു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ആ​കെ 15 ല​ക്ഷം പേ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. എ​ന്നാ​ല്‍ 7.25 ല​ക്ഷം ഇ​ന്ത്യ​ക്കാ​ര്‍ അ​ന​ധി​കൃ​ത​മാ​യി അ​മേ​രി​ക്ക​യി​ല്‍ താ​മ​സി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന​ക​ള്‍. ‌

അ​ന​ധി​കൃ​ത ഇ​ന്ത്യ​ന്‍ കു​ടി​യേ​റ്റ​ക്കാ​രു​ടെ കാ​ര്യ​ത്തി​ല്‍ ഉ​ചി​ത​മാ​യ​ത്‌ ചെ​യ്യു​മെ​ന്നാ​ണ് ന​രേ​ന്ദ്ര മോ​ദി നി​ല​പാ​ട് എ​ടു​ത്തി​ട്ടു​ള്ള​തെ​ന്നാ​ണ് ഡോ​ണാ​ള്‍​ഡ് ട്രം​പ് അ​റി​യി​ച്ച​ത്.

Related posts

Leave a Comment