അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. പരിക്കിനെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്നും വിട്ടുനിന്ന ആര്.അശ്വിനും മുഹമ്മദ് ഷമിയും ടീമില്‍ തിരിച്ചെത്തി. ഒക്ടോബര്‍ മുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്ന രോഹിത് ശര്‍മും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. വിരാട് കോഹ്ലി നായകനായ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐപിഎല്ലിലെ മിന്നും പ്രകടനക്കാരായ റോബിന് ഉത്തപ്പ, ഗൗതം ഗംഭീര്‍, സുരേഷ് റെയ്ന, സന്ദീപ് ശര്‍മ എന്നിവരെയൊന്നും ടീമിലേക്ക് പരിഗണിച്ചില്ല.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, എം.എസ്.ധോണി, യുവരാജ് സിംഗ്, രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, അജിങ്ക്യ രഹാനെ, ആര്.അശ്വിന്, മുഹമ്മദ് ഷമി. ജൂണ്‍ ഒന്നിന് ഇംഗ്ലണ്ടിലാണ് ചാമ്പ്യന്‍സ് ട്രോഫി തുടങ്ങുന്നത്. ബര്‍മിംഗ്ഹാമില്‍ ജൂണ്‍ നാലിന് പാക്കിസ്ഥാനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.