ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ക്കാ​ൻ 1,000ലേ​റെ ബം​ഗ്ലാ​ദേ​ശി​ക​ൾ; നു​ഴ​ഞ്ഞു​ക​യ​റ്റം പ​രാ​ജ​യ​പ്പെ​ടു​ത്തി ബി​എ​സ്എ​ഫ്

സി​ലി​ഗു​രി (പ​ശ്ചി​മ​ബം​ഗാ​ൾ): ബം​ഗ്ലാ​ദേ​ശി​ലെ ആ​ഭ്യ​ന്ത​ര​രം​ഗം ക​ലു​ഷി​ത​മാ​യ​തോ​ടെ ഇ​ന്ത്യ​യി​ലേ​ക്കു കൂ​ട്ട​ത്തോ​ടെ ക​ട​ക്കാ​നു​ള്ള ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​രു​ടെ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി അ​തി​ർ​ത്തി ര​ക്ഷാ​സേ​ന (ബി​എ​സ്എ​ഫ്).

പ​ശ്ചി​മ ബം​ഗാ​ളി​ലെ കൂ​ച്ച് ബെ​ഹാ​ർ ജി​ല്ല​യി​ലെ അ​തി​ർ​ത്തി​യി​ലൂ​ടെ ആ​യി​ര​ത്തി​ലേ​റെ​പ്പേ​രാ​ണു നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്.

പൗ​ര​ന്മാ​രെ തി​രി​കെ​കൊ​ണ്ടു​പോ​കാ​ൻ ബോ​ർ​ഡ​ർ ഗാ​ർ​ഡ് ബം​ഗ്ലാ​ദേ​ശ് (ബി​ജി​ബി) ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ബി​എ​സ്എ​ഫ് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കൂ​ടു​ത​ൽ സം​ഘ​ർ​ഷ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​തെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ക​യാ​ണെ​ന്നും ബി​എ​സ്എ​ഫ് വ​ക്താ​വ് പ​റ​ഞ്ഞു. ഷേ​ഖ് ഹ​സീ​ന​യെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്നു പു​റ​ത്താ​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ച അ​ക്ര​മാ​സ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment