ഇ​ന്ത്യ x ബം​ഗ്ലാ​ദേ​ശ് ടെ​സ്റ്റ് ; ചെ​പ്പോ​ക്കി​ൽ റി​ക്കാ​ർ​ഡ് വി​ക്ക​റ്റ് വീ​ഴ്ച

ചെ​ന്നൈ: ഇ​ന്ത്യ x ബം​ഗ്ലാ​ദേ​ശ് ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന്‍റെ ര​ണ്ടാം​ദി​നം പ​ട​പ​ടേ​ന്നു വി​ക്ക​റ്റു​ക​ൾ നി​ലം​പൊ​ത്തി. 17 വി​ക്ക​റ്റ് വീ​ണ ര​ണ്ടാം​ദി​നം ജ​യ​ത്തി​ലേ​ക്കു​ള്ള ഉ​റ​ച്ച ചു​വ​ടു​ക​ളു​മാ​യാ​ണ് ഇ​ന്ത്യ മൈ​താ​നം​വി​ട്ട​ത്. ചെ​പ്പോ​ക്ക് എം.​എ. ചി​ദം​ബ​രം സ്റ്റേ​ഡി​യ​ത്തി​ൽ ഒ​രു​ദി​നം ഏ​റ്റ​വും കൂ​ടു​ത​ൽ വി​ക്ക​റ്റ് വീ​ഴ്ച എ​ന്ന റി​ക്കാ​ർ​ഡും ഇ​ന്ന​ലെ കു​റി​ക്ക​പ്പെ​ട്ടു.

ആ​ർ. അ​ശ്വി​ൻ (118), ര​വീ​ന്ദ്ര ജ​ഡേ​ജ (86) കൂ​ട്ടു​കെ​ട്ടി​നു ര​ണ്ടാം​ദി​നം അ​ധി​കം ആ​യു​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. 339/6 എ​ന്ന നി​ല​യി​ൽ ഒ​ന്നാം ഇ​ന്നിം​ഗ്സ് പു​ന​രാ​രം​ഭി​ച്ച ഇ​ന്ത്യ 376നു ​പു​റ​ത്താ​യി. ബം​ഗ്ലാ​ദേ​ശി​ന്‍റെ ബാ​റ്റിം​ഗ് അ​വ​സ​ര​മാ​യ​പ്പോ​ൾ ഇ​ന്ത്യ​ൻ പേ​സ​ർ​മാ​ർ​ക്കു മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ അ​വ​ർ​ക്കു സാ​ധി​ച്ചി​ല്ല.

നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജ​സ്പ്രീ​ത് ബും​റ​യും ഈ​ര​ണ്ടു വി​ക്ക​റ്റു​മാ​യി ആ​കാ​ശ് ദീ​പ്, മു​ഹ​മ്മ​ദ് സി​റാ​ജ് എ​ന്നി​വ​രും ചേ​ർ​ന്ന് ഇ​ന്ത്യ​ക്ക് 227 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് ന​ൽ​കി.

ഫോ​ളോ ഓ​ണി​നു സ​ന്ദ​ർ​ശ​ക​രെ അ​യ​യ്ക്കാ​തെ ക്രീ​സി​ലെ​ത്തി​യ ഇ​ന്ത്യ​ക്ക് ര​ണ്ടാം​ദി​ന​ത്തി​ന്‍റെ ഫൈ​ന​ൽ സെ​ഷ​നി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​മാ​യി. ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ (5), സൂ​പ്പ​ർ താ​രം വി​രാ​ട് കോ​ഹ്‌​ലി (17), യ​ശ​സ്വി ജ​യ്സ്വാ​ൾ (10) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ഇ​ന്ത്യ​ക്കു ന​ഷ്ട​പ്പെ​ട്ട​ത്. അ​ന്പ​യ​റി​ന്‍റെ തെ​റ്റാ​യ തീ​രു​മാ​ന​ത്തി​ലൂ​ടെ​യാ​യി​രു​ന്നു കോ​ഹ്‌​ലി​യു​ടെ ഔ​ട്ട്. ശു​ഭ്മാ​ൻ ഗി​ല്ലും (33) ഋ​ഷ​ഭ് പ​ന്തു​മാ​ണ് (12) ക്രീ​സി​ൽ.

അ​ഞ്ചു വി​ക്ക​റ്റു​മാ​യി ഹ​സ​ൻ മ​ഹ​മൂ​ദ്

102 റ​ണ്‍​സു​മാ​യി അ​ശ്വി​നും 86 റ​ണ്‍​സു​മാ​യി ജ​ഡേ​ജ​യും ര​ണ്ടാം​ദി​ന​മാ​യ ഇ​ന്ന​ലെ ഒ​ന്നാം ഇ​ന്നിം​ഗ്സ് പു​ന​രാ​രം​ഭി​ക്കാ​ൻ ക്രീ​സി​ലെ​ത്തി. ഒ​രു റ​ണ്‍​പോ​ലും ചേ​ർ​ക്കാ​തെ ജ​ഡേ​ജ മ​ട​ങ്ങി. 124 പ​ന്തി​ൽ 86 റ​ണ്‍​സാ​യി​രു​ന്നു ജ​ഡേ​ജ​യു​ടെ സ​ന്പാ​ദ്യം. ഇ​ന്ന​ലെ 11 റ​ണ്‍​സ് നേ​ടാ​നേ അ​ശ്വി​നു സാ​ധി​ച്ചു​ള്ളൂ. 133 പ​ന്തി​ൽ 113 റ​ണ്‍​സു​മാ​യി അ​ശ്വി​നും കൂ​ടാ​രം ക​യ​റി. ആ​കാ​ശ് ദീ​പ് 17ഉം ​ജ​സ്പ്രീ​ത് ബും​റ ഏ​ഴും റ​ണ്‍​സു​മാ​യി പു​റ​ത്താ​യ​തോ​ടെ ഇ​ന്ത്യ​യു​ടെ സ്കോ​ർ 91.2 ഓ​വ​റി​ൽ 376ൽ ​അ​വ​സാ​നി​ച്ചു.

ബം​ഗ്ലാ​ദേ​ശി​നു​വേ​ണ്ടി ഹ​സ​ൻ മ​ഹ​മൂ​ദ് 83 റ​ണ്‍​സ് വ​ഴ​ങ്ങി അ​ഞ്ചു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. ഇ​ന്ത്യ​യി​ൽ അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തു​ന്ന ആ​ദ്യ ബം​ഗ്ലാ​ദേ​ശ് ബൗ​ള​ർ എ​ന്ന നേ​ട്ട​വും മ​ഹ​മൂ​ദി​നു സ്വ​ന്തം. മ​ഹ​മൂ​ദി​ന്‍റെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം അ​ഞ്ചു വി​ക്ക​റ്റ് പ്ര​ക​ട​ന​മാ​ണ്.

ക​ഴി​ഞ്ഞ മാ​സം റാ​വ​ൽ​പി​ണ്ടി​യി​ൽ പാ​ക്കി​സ്ഥാ​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ലും മ​ഹ​മൂ​ദ് അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തി​യി​രു​ന്നു. ചെ​പ്പോ​ക്കി​ൽ 1986നു​ശേ​ഷം അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തു​ന്ന മൂ​ന്നാ​മ​ത് പേ​സ് ബൗ​ള​റാ​ണ് ഹ​സ​ൻ മ​ഹ​മൂ​ദ്. വെ​ങ്കി​ടേ​ഷ് പ്ര​സാ​ദ് (1999), ജ​യിം​സ് പാ​റ്റി​ൻ​സ​ണ്‍ (2013) എ​ന്നി​വ​രാ​ണ് മു​ന്പ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

400 തി​ക​ച്ച് ജ​സ്പ്രീ​ത് ബും​റ

രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ 400 വി​ക്ക​റ്റ് എ​ന്ന നേ​ട്ടം പി​ന്നി​ട്ട് ഇ​ന്ത്യ​ൻ പേ​സ​ർ ജ​സ്പ്രീ​ത് ബും​റ. ബം​ഗ്ലാ​ദേ​ശി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ബും​റ ഈ ​നേ​ട്ട​ത്തി​ലെ​ത്തി​യ​ത്.

50 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ബും​റ​യാ​ണ് ബം​ഗ്ലാ​ദേ​ശി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശം​വി​ത​ച്ച​ത്. സി​റാ​ജ്, ആ​കാ​ഷ് ദീ​പ്, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ഷ​ക്കീ​ബ് അ​ൽ ഹ​സ​നാ​യി​രു​ന്നു (32) ബം​ഗ്ല ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ.

രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ 400 വി​ക്ക​റ്റ് വീ​ഴ്ത്തു​ന്ന ആ​റാ​മ​ത് ഇ​ന്ത്യ​ൻ പേ​സ​റാ​ണ് ബും​റ. ക​പി​ൽ ദേ​വ് (687 വി​ക്ക​റ്റ്), സ​ഹീ​ർ ഖാ​ൻ (597), ജ​വ​ഗ​ൽ ശ്രീ​നാ​ഥ് (551), മു​ഹ​മ്മ​ദ് ഷ​മി (448), ഇ​ഷാ​ന്ത് ശ​ർ​മ (434) എ​ന്നി​വ​രാ​ണ് രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ 400 വി​ക്ക​റ്റ് ക്ല​ബ്ബി​ൽ നേ​ര​ത്തേ ഇ​ടം​പി​ടി​ച്ച ഇ​ന്ത്യ​ൻ പേ​സ​ർ​മാ​ർ.

സ്കോ​ർ​ബോ​ർ​ഡ്

ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സ്: 91.2 ഓ​വ​റി​ൽ 376.

ബം​ഗ്ലാ​ദേ​ശ് ഒ​ന്നാം ഇ​ന്നിം​ഗ്സ്: ഇ​സ്ലാം ബി ​ബും​റ 2, സാ​ക്കി​ർ ഹ​സ​ൻ സി ​ആ​കാ​ഷ് 3, ഷാ​ന്‍റൊ സി ​കോ​ഹ്‌​ലി ബി ​സി​റാ​ജ് 20, മൊ​മി​നു​ൾ ബി ​ആ​കാ​ഷ് 0, മു​ഷ്ഫി​ഖു​ർ സി ​രാ​ഹു​ൽ ബി ​ബും​റ 8, ഷ​ക്കീ​ബ് സി ​പ​ന്ത് ബി ​ജ​ഡേ​ജ 32, ലി​റ്റ​ണ്‍ സി ​ജു​റെ​ൽ (സ​ബ്) ബി ​ജ​ഡേ​ജ 22, മെ​ഹ്ദി മി​റാ​സ് നോ​ട്ടൗ​ട്ട് 27, ഹ​സ​ൻ മ​ഹ​മൂ​ദ് സി ​കോ​ഹ്‌​ലി ബി ​ബും​റ 9, ത​സ്കി​ൻ ബി ​ബും​റ 11, ന​ഹി​ദ് റാ​ണ ബി ​സി​റാ​ജ് 11, എ​ക്സ്ട്രാ​സ് 4, ആ​കെ 47.1 ഓ​വ​റി​ൽ 149.

വി​ക്ക​റ്റ് വീ​ഴ്ച: 1-2, 2-22, 3-22, 4-36, 5-40, 6-91, 7-92, 8-112, 9-130, 10-149.
ബൗ​ളിം​ഗ്: ബും​റ 11-1-50-4, സി​റാ​ജ് 10.1-1-30-2, ആ​കാ​ശ് ദീ​പ് 5-0-19-2, ആ​ർ. അ​ശ്വി​ൻ 13-4-29-0, ജ​ഡേ​ജ 8-2-19-2.

ഇ​ന്ത്യ ര​ണ്ടാം ഇ​ന്നിം​ഗ്സ്: ജ​യ്സ്വാ​ൾ സി ​ലി​റ്റ​ണ്‍ ബി ​ന​ഹി​ദ് 10, രോ​ഹി​ത് സി ​സാ​ക്കി​ർ ബി ​ത​സ്കി​ൻ 5, ഗി​ൽ നോ​ട്ടൗ​ട്ട് 33, കോ​ഹ്‌​ലി എ​ൽ​ബി​ഡ​ബ്ല്യു ബി ​മെ​ഹ്ദി മി​റാ​സ് 17, പ​ന്ത് നോ​ട്ടൗ​ട്ട് 12, എ​ക്സ്ട്രാ​സ് 4, ആ​കെ 23 ഓ​വ​റി​ൽ 81/3.

വി​ക്ക​റ്റ് വീ​ഴ്ച: 1-15, 2-28, 3-67.

ബൗ​ളിം​ഗ്: ത​സ്കി​ൻ അ​ഹ​മ്മ​ദ് 3-0-17-1, ഹ​സ​ൻ മ​ഹ​മൂ​ദ് 5-1-12-0, ന​ഹി​ദ് റാ​ണ 3-0-12-1, ഷ​ക്കീ​ബ് അ​ൽ ഹ​സ​ൻ 6-0-20-0, മെ​ഹ്ദി ഹ​സ​ൻ മി​റാ​സ് 6-0-16-1.

Related posts

Leave a Comment