രാമേശ്വരം: പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രിയും പകലും രാജ്യത്തിനായി പ്രവർത്തിക്കുന്പോൾ പ്രതിപക്ഷ നേതാക്കളുടെ ലക്ഷ്യം സ്വന്തം മക്കളുടെ ഭാവിയാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്നു സോണിയാ ഗാന്ധിയും ഉദയനിധി സ്റ്റാലിനെ മുഖ്യമന്ത്രിയാക്കണെന്ന് എം.കെ. സ്റ്റാലിനും തേജസ്വിയെ മുഖ്യമന്ത്രിയാക്കാൻ ലാലു പ്രസാദ് യാദവും മരുമകനെ മുഖ്യമന്ത്രിയാക്കാൻ മമതയും മകനെ മുഖ്യമന്ത്രിയാക്കണമെന്ന് ഉദ്ദവ് താക്കറെയും ആഗ്രഹിക്കുന്നു.
പ്രധാനമന്ത്രി മോദി മാത്രമാണ് രാജ്യത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്നത്- അമിത് ഷാ പറഞ്ഞു.ബിജെപി തമിഴ്നാട് അധ്യക്ഷന് കെ. അണ്ണാമലൈ നയിക്കുന്ന “എന് മണ്ണ്, എന് മക്കള്’ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ സഖ്യത്തിന്റെ പേര് മാറ്റുന്നതിൽ കാര്യമില്ല.കാരണം പ്രതിപക്ഷം പൊതുജനങ്ങളുടെ ഇടയിലേക്ക് വരുമ്പോൾ 2 ജി അഴിമതിയും കോമൺവെൽത്ത് ഗെയിംസ് അഴിമതിയും കൽക്കരി കുംഭകോണവും മാത്രമേ ആളുകൾ ഓർക്കുയുള്ളൂവെന്നും അമിത് ഷാ പറഞ്ഞു.