വൈവിധ്യങ്ങളായ സംസ്കാരങ്ങളാലും ഭൂപ്രകൃതിയാലും സന്പന്നമാണ് നമ്മുടെ രാജ്യം. അതിലെ ഓരോ സംസ്ഥാനത്തിനും ഓരോ ജില്ലയ്ക്കും വരെ പ്രത്യേകതകൾ ഉണ്ട്. നാല് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഒരു ജില്ല നമ്മുടെ രാജ്യത്ത് ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
വിശ്വസിക്കാൻ പ്രയാസമായിരിക്കുമല്ലേ? സോൻഭദ്ര എന്നാണ് ഈ ജില്ലയുടെ പേര്. ഉത്തർപ്രദേശിലെ ജില്ലയാണ് സോൻഭദ്ര. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങളുമായാണ് ഇത് അതിർത്തി പങ്കിടുന്നത്. ഇന്ത്യയുടെ ഊർജ തലസ്ഥാനം എന്നും ഈ ജില്ല അറിയപ്പെടുന്നു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സോൻഭദ്രയെ “ഇന്ത്യയുടെ സ്വിറ്റ്സർലൻഡ്” എന്നാണ് വിശേഷിപ്പിച്ചത്. 2018 -ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സോൻഭദ്രയെ പുർവാഞ്ചൽ മേഖലയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു.