റാഞ്ചി: ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ 23നു നടക്കാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിനു ഭീകരാക്രമണ ഭീഷണി. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ക്രിക്കറ്റ് ടെസ്റ്റ് മത്സരം തടസപ്പെടുത്തണമെന്നു സിഖ് ഫോര്‍ ജസ്റ്റീസിന്റെ ഗുര്‍പത്വന്ത് സിംഗ് പന്നു യൂട്യൂബ് വീഡിയോയിലൂടെ ആഹ്വാനം ചെയ്യുകയായിരുന്നു.
ജാര്‍ഖണ്ഡിലും പഞ്ചാബിലും ആക്രമണം നടത്തണമെന്നു നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റുകളോട് പന്നു ആവശ്യപ്പെട്ടു. ഭീഷണിയുടെ ഓഡിയോ-വീഡിയോ പരിശോധിച്ചുവരികയാണ്.
സംഭവത്തില്‍ റാഞ്ചി പോലീസ് അന്വേഷണം ആരംഭിച്ചു. പഞ്ചാബ് സ്വദേശിയായ പന്നു നിലവിൽ അമേരിക്കയിലാണ് താമസിക്കുന്നത്. വീഡിയോയില്‍ ഇംഗ്ലണ്ട് ടീം തിരിച്ചുപോകണമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ ഇത് തീവ്രവാദ പ്രവര്‍ത്തനമാണെന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്.