എന്താണ് ഇന്ത്യക്കാര്‍ക്കു സന്തോഷമില്ലാത്തത്. ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്കുള്ളത് വെറും 122-ാം സ്ഥാനം മാത്രം. 155 രാജ്യങ്ങളുടെ പട്ടികയില്‍ നോര്‍വെയാണ് ഒന്നാമത്. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലുള്ള സസ്‌റ്റൈനബിള്‍ ഡവലപ്‌മെന്റ് സൊല്യൂഷന്‍സ് നെറ്റ് വര്‍ക്കാണ് ഈ പട്ടിക പുറത്തു വിട്ടത്. കഴിഞ്ഞ നാലു വര്‍ഷമായി ഒന്നാമതുള്ള ഡെന്മാര്‍ക്കിനെ പിന്തള്ളിയാണ് നോര്‍വെ ഈ നേട്ടം കൈവരിച്ചത്.
ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന സിറിയയും യെമനുമാണ് ഒട്ടും സന്തോഷമില്ലാത്ത രാജ്യങ്ങള്‍. ഇന്ത്യയെ കൂടുതല്‍ ദുഖത്തിലാഴ്ത്തി പാകിസ്താന്‍ പട്ടികയില്‍ 80ാം സ്ഥാനത്തെത്തി.്.ചൈന 79,നേപ്പാള്‍ 99, ബംഗ്ലാദേശ് 110, ഇറാഖ് 117, ശ്രീലങ്ക 120 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ റാങ്ക്. കഴിഞ്ഞ തവണ 118ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഐസ് ലാന്‍ഡ്, സ്വിറ്റ്സര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്, ഓസ്ട്രേലിയ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ പത്തുവരെ സ്ഥാനങ്ങള്‍ സ്വന്തമാക്കിയത്. അമേരിക്ക പട്ടികയില്‍ പതിനാലാം സ്ഥാനത്താണ്. ജര്‍മ്മനി 16ാം സ്ഥാനവും ബ്രിട്ടന്‍ 19ാം സ്ഥാനവും നേടി. ആഭ്യന്തര ഉത്പാദനം, ശരാശരി ആയുസ്സ്, സ്വാതന്ത്ര്യം, ഉദാരത, സാമൂഹിക സുരക്ഷ തുടങ്ങിയവയാണ് എസ്ഡിഎസ്എന്‍ സന്തോഷത്തിന്റെ നിലവാരം കണ്ടെത്താന്‍ മാനദണ്ഡമാക്കിയത്.