റിക്കോംഗ് പോ: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വോട്ടറായ ശ്യാം ശരൺ നേഗിക്ക് ഇന്നലെ 105 വയസ് തികഞ്ഞു. കുടുംബാംഗങ്ങളും ജില്ലാ ഭരണാധികാരികളും ചേർന്നൊരുക്കിയ ചടങ്ങിൽ നേഗി കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചു.
കിന്നൗർ ഡെപ്യൂട്ടി കമ്മീഷണർ ആബിദ് ഹുസൈൻ സാദിഖ് നേഗിക്ക് ആശംസകൾ നേർന്നു.1951 ഒക്ടോബർ 25നാണ് നേഗി സ്വതന്ത്ര ഇന്ത്യയിൽ വോട്ട് രേഖപ്പെടുത്തിയ ആദ്യ ആളായി മാറിയത്.
1952 ഫെബ്രുവരിയിലായിരുന്നു ഇന്ത്യയിൽ ആദ്യ പൊതുതെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നതെങ്കിലും ഹിമാചൽ പ്രദേശിൽ ആ സമയത്ത് മഞ്ഞുവീഴ്ച രൂക്ഷമാകുന്നതിനാൽ അഞ്ചു മാസം മുന്പേ നടത്തുകയായിരുന്നു.
തുടർന്ന് എല്ലാ തെരഞ്ഞെടുപ്പുകളിലും നേഗി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.