ഇ​ന്ത്യാ​ക്കാ​ർ​ക്ക് വി​സ​യി​ല്ലാ​തെ വി​യ​റ്റ്നാ​മി​ലേ​ക്കു പ​റ​ക്കാം

ഹാ​നോ​യ്: സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ച്ച് ടൂ​റി​സം വ​രു​മാ​ന​ത്തി​ല്‍ വ​ര്‍​ധ​ന​യു​ണ്ടാ​ക്കാ​ൻ വി​യ​റ്റ്‌​നാ​മും. ഇ​ന്ത്യ​ക്കാ​ര്‍​ക്ക് വി​സ​ര​ഹി​ത പ്ര​വേ​ശ​നം ന​ല്‍​കാ​ന്‍ വി​യ​റ്റ്‌​നാം ത​യാ​റെ​ടു​ക്കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

വി​യ​റ്റ്‌​നാ​മി​ന്‍റെ പ്ര​ധാ​ന ടൂ​റി​സം മാ​ര്‍​ക്ക​റ്റു​ക​ളാ​ണ് ഇ​ന്ത്യ​യും ചൈ​ന​യും. കോ​വി​ഡ് വ്യാ​പ​നം മൂ​ലം ഏ​റ്റ​വു​മ​ധി​കം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് വി​യ​റ്റ്‌​നാം.

ഈ ​വ​ര്‍​ഷം ജ​നു​വ​രി മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ഏ​ക​ദേ​ശം ഒ​രു കോ​ടി സ​ഞ്ചാ​രി​ക​ളാ​ണ് വി​യ​റ്റ്‌​നാ​മി​ലെ​ത്തി​യ​തെ​ന്നും 2022നെ ​അ​പേ​ക്ഷി​ച്ച് ഇ​തി​ൽ അ​ഞ്ചി​ര​ട്ടി വ​ര്‍​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

നി​ല​വി​ല്‍ ജ​ര്‍​മ​നി, ഇ​റ്റ​ലി, ഫ്രാ​ന്‍​സ്, സ്‌​പെ​യി​ന്‍, സ്വീ​ഡ​ന്‍, ഫി​ന്‍​ല​ന്‍​ഡ്, ഡെ​ന്മാ​ര്‍​ക്ക് എ​ന്നീ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​ര്‍​ക്ക് വി​സ ഇ​ല്ലാ​തെ​ത​ന്നെ വി​യ​റ്റ്‌​നാ​മി​ല്‍ പ്ര​വേ​ശി​ക്കാം.‌

Related posts

Leave a Comment