ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇന്ത്യയിലെ ഇറാൻ സ്ഥാനപതി.
അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേതായിരിക്കുമെന്നും സ്ഥാനപതി വ്യക്തമാക്കി. 17 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്.
ഇതില്‍ കോട്ടയം കൊടുങ്ങൂർ സ്വദേശി മലയാളി യുവതി ആൻ ടെസ ജേക്കബിനെ വിട്ടയച്ചിരുന്നു. ഇവർ ഇന്നലെ വീട്ടിലെത്തി. ബാക്കിയുള്ള 16 പേരിൽ മൂന്നു മലയാളികൾ കൂടിയുണ്ട്. വയനാട് സ്വദേശി പി.വി. ധനേഷ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ് എന്നിവരാണ് കപ്പലിലുള്ള മറ്റു മലയാളികള്‍. ആകെ 25 ജീവനക്കാരാണു കപ്പലിലുള്ളത്.
ഫിലിപ്പൈൻസ്, പാക്കിസ്ഥാൻ, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബാക്കിയുള്ളവർ.