മാ​സ്റ്റേ​ഴ്സ് ലീ​ഗ് ട്വ​ന്‍റി20 ഓ​സീ​സി​നെ വീ​ഴ്ത്തി ഇ​ന്ത്യ ഫൈ​ന​ലി​ൽ

റാ​യ്പു​ർ: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മാ​സ്റ്റേ​ഴ്സ് ലീ​ഗ് ട്വ​ന്‍റി20 ടൂ​ർ​ണ​മെ​ന്‍റി​ൽ ക​രു​ത്ത​രാ​യ ഓ​സ്ട്രേ​ലി​യ​യെ വീ​ഴ്ത്തി ഇ​ന്ത്യ മാ​സ്റ്റേ​ഴ്സ് ഫൈ​ന​ലി​ൽ. 94 റ​ൺ​സി​നാ​ണ് വി​ജ​യം. ഇ​ന്ത്യ മാ​സ്റ്റേ​ഴ്സ് നി​ശ്ചി​ത 20 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ നേ​ടി​യ​ത് 220 റ​ൺ​സ്. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഓ​സ്ട്രേ​ലി​യ മാ​സ്റ്റേ​ഴ്സ് 11 പ​ന്തു ബാ​ക്കി​നി​ൽ​ക്കെ 126 റ​ൺ​സി​ന് പു​റ​ത്താ​യി.

ഏ​ഴു പ​ടു​കൂ​റ്റ​ൻ സി​ക്സ​റു​ക​ൾ സ​ഹി​തം അ​ർ​ധ​സെ​ഞ്ച​റി​യു​മാ​യി ത​ക​ർ​ത്ത​ടി​ച്ച യു​വ​രാ​ജ് സിം​ഗി​ന്‍റെ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ലെ ഹൈ​ലൈ​റ്റ്. യു​വി 30 പ​ന്തി​ൽ ഒ​രു ഫോ​റും ഏ​ഴു സി​ക്സും സ​ഹി​തം 59 റ​ൺ​സു​മാ​യി ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​റാ​യി. ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി​യ ക്യാ​പ്റ്റ​ൻ കൂ​ടി​യാ​യ സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​ർ 30 പ​ന്തി​ൽ ഏ​ഴു ഫോ​റു​ക​ളോ​ടെ 42 റ​ൺ​സെ​ടു​ത്തു.

ഓ​സ്ട്രേ​ലി​യ നി​ര​യി​ൽ ബെ​ൻ ക​ട്ടിം​ഗാ​ണ് ടോ​പ് സ്കോ​റ​റാ​യ​ത്. 29 പ​ന്തി​ൽ മൂ​ന്നു വീ​തം സി​ക്സും ഫോ​റും സ​ഹി​തം 39 റ​ൺ​സു​മാ​യി ബെ​ൻ പു​റ​ത്താ​കാ​തെ നി​ന്നു. ഇ​ന്ത്യ മാ​സ്റ്റേ​ഴ്സി​നാ​യി നാ​ല് ഓ​വ​റി​ൽ ഒ​രു മെ​യ്ഡ​ൻ സ​ഹി​തം 15 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഷ​ഹ​ബാ​സ് ന​ദീ​മി​ന്‍റെ പ്ര​ക​ട​നം ശ്ര​ദ്ധേ​യ​മാ​യി. ഇ​ന്നു ന​ട​ക്കു​ന്ന ശ്രീ​ല​ങ്ക-​വെ​സ്റ്റി​ൻ​ഡീ​സ് ര​ണ്ടാം സെ​മി​ഫൈ​ന​ൽ വി​ജ​യി​ക​ളു​മാ​യി ഞാ​യ​റാ​ഴ്ച ഇ​ന്ത്യ മാ​സ്റ്റേ​ഴ്സ് കി​രീ​ട​ത്തി​നാ​യി പോ​രാ​ടും.

Related posts

Leave a Comment