ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ തള്ളിക്കൊണ്ടാണെങ്കിലും പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പേര് നിർദേശിച്ചതുവഴി “ഇന്ത്യ’ ഘടകക്ഷികൾ കോൺഗ്രസിന്റെ നേതൃത്വത്തെ ഫലത്തിൽ അംഗീകരിച്ചിരിക്കുകയാണ്.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്നു ജെഡിയു ആവർത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ച് മമത ബാനർജി ഖാർഗെയുടെ പേര് മുന്നണി യോഗത്തിൽ മുന്നോട്ടുവച്ചത്. മമതയുടെ നിർദേശം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഉൾപ്പെടെ പ്രതിപക്ഷകക്ഷികളിൽ 12 പേർ പിന്തുണച്ചു.
അതേസമയം, കോൺഗ്രസ് ഈ നിർദേശത്തോട് അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ല. മല്ലികാർജുൻ ഖാർഗെ ആകട്ടെ തന്ത്രപരമായ പ്രതികരണം നടത്തി ഒഴിഞ്ഞുമാറുകയും ചെയ്തു. എന്നിരുന്നാലും കോൺഗ്രസിന്റെ നേതൃത്വത്തെ തത്വത്തിൽ അംഗീകരിച്ചതോടെ ഇന്ത്യ മുന്നണിയിലെ വലിയൊരു പ്രതിസന്ധിയാണ് ഒഴിയുന്നത്.
024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിക്കണമെന്നതാണ് ആദ്യത്തെ കാര്യമെന്നും ആരു കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ കും എന്നത് രണ്ടാമത്തേതാണെന്നും ഖാർഗെ പറഞ്ഞു. ‘ആദ്യം നമുക്ക് ജയിക്കണം. ആരു പ്രധാനമന്ത്രിയാകും എന്നത് രണ്ടാമത്തേതാണ്. സാധ്യമായ പരമാവധി സീറ്റുകൾ നേടാന് ശ്രമിക്കണം.
ഭൂരിപക്ഷം നേടിയില്ലെങ്കിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പേരൊന്നും ചർച്ച ചെയ്തിട്ട് കാര്യമില്ല. ബിജെപിയെയും നരേന്ദ്ര മോദിയെയും നിലത്തിറക്കേണ്ടതുണ്ട്. പ്രഥമ പരിഗണന തെരഞ്ഞെടുപ്പ് വിജയത്തിനാണ്.
പ്രധാനമന്ത്രിയുടെ പേര് തീരുമാനിക്കുന്നതിന് മുൻപ് വിജയിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം. എംപിമാരില്ലെങ്കിൽ പ്രധാനമന്ത്രിയെക്കുറിച്ച് സംസാരിക്കുന്നതിൽ അർഥമില്ല. ഭൂരിപക്ഷം നേടുന്നതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കും’- ഖാർഗെ പറഞ്ഞു.