ഇ​ന്ത്യ x പാ​ക് ക്രി​ക്ക​റ്റ് പോ​രാ​ട്ട​ങ്ങ​ൾ നി​ഷ്പ​ക്ഷ വേ​ദി​യി​ൽ


ദു​ബാ​യ്: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് അ​യ​യ്ക്കി​ല്ലെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​ന​നു​സ​രി​ച്ച് ഐ​സി​സി പു​തി​യ ഫോ​ർ​മാ​റ്റ് മു​ന്നോ​ട്ടു​വ​ച്ചു. പാ​ക്കി​സ്ഥാ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന 2025 ഐ​സി​സി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ഏ​ക​ദി​ന ക്രി​ക്ക​റ്റ് പോ​രാ​ട്ട​ത്തി​നാ​യി ഇ​ന്ത്യ​ൻ ടീ​മി​നെ അ​യ​യ്ക്കി​ല്ലെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​ൻ അ​യ​വി​ല്ലാ​ത്ത​തോ​ടെ​യാ​ണ് ഐ​സി​സി​യു​ടെ പു​തി​യ നീ​ക്കം.

2024-27 ഐ​സി​സി ക്രി​ക്ക​റ്റ് സൈ​ക്കി​ളി​ൽ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും നേ​ർ​ക്കു​നേ​ർ​വ​രു​ന്ന മ​ത്സ​ര​ങ്ങ​ൾ ഇ​രു രാ​ജ്യ​ത്തു​വ​ച്ചും ന​ട​ത്തേ​ണ്ട എ​ന്ന​താ​ണ് ഐ​സി​സി​യു​ടെ തീ​രു​മാ​നം. ഇ​ക്കാ​ല​യ​ള​വി​ൽ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന രാ​ജ്യാ​ന്ത​ര ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലെ മ​ത്സ​ര​ങ്ങ​ൾ നി​ഷ്പ​ക്ഷ വേ​ദി​യി​ൽ അ​ര​ങ്ങേ​റും. ഐ​സി​സി ബോ​ർ​ഡ് വോ​ട്ടിം​ഗി​ലൂ​ടെ​യാ​ണ് ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്നാ​ണ് വി​വ​രം.

ബി​സി​സി​ഐ​ക്ക് തി​രി​ച്ച​ടി

പാ​ക്കി​സ്ഥാ​നി​ലേ​ക്ക് ഇ​ന്ത്യ​ൻ ടീ​മി​നെ അ​യ​യ്ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ കോ​ടി​ക​ളു​ടെ ന​ഷ്ടം ബി​സി​സി​ഐ​ക്കും ഉ​ണ്ടാ​കു​മെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല. കാ​ര​ണം, ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ൽ 16 വ​ർ​ഷ​മാ​യി പ​ര​ന്പ​ര​ക​ൾ ഒ​ന്നും ക​ളി​ച്ചി​ട്ടി​ല്ല.

എ​ന്നാ​ൽ, ഐ​സി​സി ലോ​ക​ക​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള പോ​രാ​ട്ട​ങ്ങ​ൾ​ക്കു​വേ​ണ്ടി പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. ലോ​ക ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും വാ​ശി​യേ​റി​യ പോ​രാ​ട്ട​മാ​യ ഇ​ന്ത്യ x പാ​ക് പോ​രാ​ട്ട​ത്തി​ന് ഇ​തു​വ​രെ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​തി​ലൂ​ടെ ബി​സി​സി​ഐ​യു​ടെ അ​ക്കൗ​ണ്ടി​ൽ കോ​ടി​ക​ൾ വ​രു​മാ​ന​മാ​യി എ​ത്തി. ഏ​റ്റ​വും ഒ​ടു​വി​ലാ​യി 2023 ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ അ​ഹ​മ്മ​ദാ​ബാ​ദി​ലാ​യി​രു​ന്നു ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ൻ മ​ത്സ​രം ഇ​ന്ത്യ​ൻ മ​ണ്ണി​ൽ​വ​ച്ച് അ​ര​ങ്ങേ​റി​യ​ത്.

ഹൈ​ബ്രി​ഡ്/​നി​ഷ്പ​ക്ഷ വേ​ദി​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പോ​രാ​ട്ടം ന​ട​ത്താ​മെ​ന്ന് ഐ​സി​സി ബോ​ർ​ഡ് യോ​ഗം വോ​ട്ടിം​ഗി​ലൂ​ടെ തീ​രു​മാ​നി​ച്ച​ത്.

ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന 2025 ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പ്, 2026 പു​രു​ഷ ട്വ​ന്‍റി-20 ലോ​ക​ക​പ്പ് പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ന്നും പാ​ക്കി​സ്ഥാ​ൻ എ​ത്തി​ല്ലെ​ന്ന് ഇ​തോ​ടെ ഉ​റ​പ്പാ​യി.

ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ഹൈ​ബ്രി​ഡ്

പാ​ക്കി​സ്ഥാ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന 2025 ഐ​സി​സി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ഏ​ക​ദി​ന ക്രി​ക്ക​റ്റ് ഹൈ​ബ്രി​ഡ് മോ​ഡ​ലി​ൽ ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യി.

ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ൾ നി​ഷേ​പ​ക്ഷ വേ​ദി​യി​ലാ​യി​രി​ക്കും ന​ട​ക്കു​ക. ഫെ​ബ്രു​വ​രി 19 മു​ത​ലാ​ണ് ചാ​ന്പ്യ​ൻ​സ് ട്രോ​ഫി അ​ര​ങ്ങേ​റു​ന്ന​ത്. നി​ല​വി​ൽ ഹൈ​ബ്രി​ഡ് അ​ല്ലെ​ങ്കി​ൽ നി​ഷ്പ​ക്ഷ വേ​ദി​യി​ൽ മ​ത്സ​രം ന​ട​ത്താ​മെ​ന്നു മാ​ത്ര​മാ​ണ് ഐ​സി​സി ബോ​ർ​ഡ് യോ​ഗ തീ​രു​മാ​നം.

2008നു​ശേ​ഷം ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നം ത​മ്മി​ൽ പ​ര​ന്പ​ര​ക​ൾ ഒ​ന്നും ന​ട​ന്നി​ട്ടി​ല്ല. 16 വ​ർ​ഷം മു​ന്പാ​ണ് ഇ​ന്ത്യ അ​വ​സാ​ന​മാ​യി പാ​ക്കി​സ്ഥാ​നി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം, ഇ​ക്കാ​ല​യ​ള​വി​ൽ ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ഐ​സി​സി പോ​രാ​ട്ട​ങ്ങ​ൾ​ക്കു​വേ​ണ്ടി പാ​ക്കി​സ്ഥാ​ൻ എ​ത്തി​യി​രു​ന്നു.

യു​എ​ഇ, ശ്രീ​ല​ങ്ക

നി​ഷ്പ​ക്ഷ വേ​ദി എ​വി​ടെ​യാ​യി​രി​ക്ക​ണം എ​ന്ന​തു തീ​രു​മാ​നി​ക്കാ​നു​ള്ള അ​ധി​കാ​രം ആ​തി​ഥേ​യ രാ​ജ്യ​ത്തി​നാ​ണ്. 2025 ഐ​സി​സി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ൾ യു​എ​ഇ, ശ്രീ​ല​ങ്ക എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ന്നി​ൽ ന​ട​ക്കാ​നാ​ണ് സാ​ധ്യ​ത.

Related posts

Leave a Comment