ഇ​ന്ത്യ-​പാ​ക് കാ​യി​ക​ബ​ന്ധം: തു​റ​ക്കാ​തെ അ​തി​ർ​ത്തി​ക​ൾ

ന്യൂ​ഡ​ൽ​ഹി: കാ​യി​ക ലോ​ക​ത്ത് ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ ബ​ന്ധം വ​ഷ​ളാ​കു​ന്നു. അ​ടു​ത്ത വ​ർ​ഷം പാ​ക്കി​സ്ഥാ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഐ​സി​സി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​ക്ക് ഇ​ന്ത്യ​ൻ ടീ​മി​നെ അ​യ​യ്ക്കി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് ബി​സി​സി​ഐ തീ​രു​മാ​നി​ച്ചി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ പാ​ക്കി​സ്ഥാ​നി​ൽ ന​ട​ക്കു​ന്ന കാ​ഴ്ച​പ​രി​മി​ത​ർ​ക്കു​ള്ള ട്വ​ന്‍റി 20 ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ന് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല. ഏ​ഷ്യ​ക​പ്പ് യൂ​ത്ത് സ്ക്രാ​ബി​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​നും ഡ​ൽ​ഹി ക​പ്പി​നു​മു​ള്ള പാ​ക്കി​സ്ഥാ​ൻ ടീ​മി​ന്‍റെ ചി​ല ക​ളി​ക്കാ​ർ​ക്കും വീ​സ ന​ൽ​കാ​ൻ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ൻ വി​സ​മ്മ​തി​ച്ചി​രി​ക്കു​ക​യാ​ണ്.

എല്ലാവർക്കും വീ​സ​യി​ല്ല

ഏ​ഷ്യ​ക​പ്പ് യൂ​ത്ത് സ്ക്രാ​ബി​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​നും ഡ​ൽ​ഹി ക​പ്പി​നും പ​ങ്കെ​ടു​ക്കു​ന്ന പാ​ക്കി​സ്ഥാ​ൻ ക​ളി​ക്കാ​ർ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​നി​ൽ ര​ണ്ടു മാ​സം മു​ന്പേ വീ​സ​യ്ക്ക് അ​പേ​ക്ഷി​ച്ച​താ​ണ്. എ​ന്നാ​ൽ, വീ​സ ന​ല്കു​ന്ന കാ​ര്യം നീ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. ചി​ല ക​ളി​ക്കാ​ർ വീ​സ ന​ൽ​കി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ ഹൈ​ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഈ ​മാ​സം 15 മു​ത​ൽ 17 വ​രെ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റ്.

ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ സ്ക്രാ​ബി​ൾ അ​സോ​സി​യേ​ഷ​ൻ (പി​എ​സ്എ) ഡ​യ​റ​ക്‌ടർ താ​രി​ഖ് പെ​ർ​വേ​സ് നി​രാ​ശ രേ​ഖ​പ്പെ​ടു​ത്തി. വ്യ​ക്ത​മാ​യ കാ​ര​ണം കൂ​ടാ​തെ​യാ​ണ് 2022ൽ ​ഇ​ന്ത്യ​യി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്തു വി​ജ​യി​ച്ച ക​ളി​ക്കാ​ർ ഉ​ൾ​പ്പെ​ടെ പാ​ക്കി​സ്ഥാ​ൻ ടീ​മി​ന്‍റെ പ​കു​തി​യോ​ളം പേ​രു​ടെ വീ​സ നി​ഷേ​ധി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ്രസ്താവിച്ചു.

വീ​സ​യ്ക്കാ​യി കാ​ത്തി​രു​ന്ന ക​ളി​ക്കാ​ർ അ​വ​സാ​ന നി​മി​ഷം വീ​സ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ക​റാ​ച്ചി​യി​ൽ​നി​ന്നു ലാ​ഹോ​റി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, വീ​സ കി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ ഇ​വ​ർ തി​രി​ച്ചു ക​റാ​ച്ചി​യി​ലേ​ക്കു പോ​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ലെ ലോ​ക ചാ​ന്പ്യന്മാ​രും ഏ​ഷ്യ​ൻ യൂ​ത്ത് ജേ​താ​ക്ക​ളു​മാ​യ പാ​ക്കി​സ്ഥാ​ൻ ടീ​മി​ന്‍റെ അ​ഭാ​വം ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ശോ​ഭ കെ​ടു​ത്തു​മെ​ന്ന് പ​ർ​വേ​സ് പ​റ​ഞ്ഞു.

സ​മീ​പ​കാ​ല സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ക്കൊ​പ്പം, ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള കാ​യി​കബ​ന്ധം ഏ​റ്റ​വും മോ​ശം നി​ല​യി​ലാ​ണ്. അ​ടു​ത്ത വ​ർ​ഷ​ത്തെ ഐ​സി​സി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ഇ​ന്ത്യ​ൻ പു​രു​ഷ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ കാ​യി​ക​ലോ​ക​ത്തെ ബ​ന്ധം വ​ഷ​ളാ​കു​ക​യാ​ണ്.

ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​ക്കാ​യി ഇ​ന്ത്യ ടീ​മി​നെ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് അ​യ​യ്ക്കി​ല്ലെ​ന്ന തീ​രു​മാ​നം ബി​സി​സി​ഐ അ​ന്താ​രാ​ഷ്‌ട്ര ക്രി​ക്ക​റ്റ് കൗ​ണ്‍സി​ലി​നെ​യും (ഐ​സി​സി) പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​നെ​യും (പി​സി​ബി) അ​റി​യി​ച്ചു. ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ൾ പാ​ക്കി​സ്ഥാ​നു പു​റ​ത്തു​ന​ട​ത്ത​ണമെ​ന്ന ഇ​ന്ത്യ​ൻ ബോ​ർ​ഡി​ന്‍റെ ആവശ്യം ആ​തി​ഥേ​യ​ർ എ​ന്ന നി​ല​യി​ൽ പി​സി​ബി ത​ള്ളി.

അ​നു​മ​തി കാ​ത്ത്

പാ​ക്കി​സ്ഥാ​ൻ ആ​തി​ഥേ​യ​രാ​കു​ന്ന കാ​ഴ്ച​പ​രി​മി​ത​ർ​ക്കു​ള്ള നാ​ലാ​മ​ത് ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ഇ​ന്ത്യ​ൻ ടീം ​വി​ദേ​ശ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി കാ​ത്തി​രി​ക്കു​ക​യാ​ണ്. ഈ ​മാ​സം 22 മു​ത​ൽ ഡി​സം​ബ​ർ മൂ​ന്നു​വ​രെ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റ്. ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ ഇ​ന്ത്യ​ൻ ടീ​മി​ന് കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന് നോ ​ഓ​ബ്ജ​ക്‌ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ടീ​മി​ന് ലോ​ക​ക​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നാ​വി​ല്ല.

ആ​ദ്യ മൂ​ന്നു ലോ​ക​ക​പ്പു ജ​യി​ച്ച ഇ​ന്ത്യ നി​ല​വി​ലെ ചാ​ന്പ്യന്മാ​രാ​ണ്. ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ഫോ​ർ ദ ​ബ്ലൈ​ൻ​ഡ് ഇ​ൻ ഇ​ന്ത്യ​യും സ​മ​ർ​ഥ​നം ട്ര​സ്റ്റ് ഫോ​ർ ദ ഡി​സേ​ബി​ൾ​ഡു​മാ​ണ് ലോ​ക​ക​പ്പി​ന്‍റെ സം​ഘാ​ട​ർ. ഇ​ന്ത്യ ര​ണ്ടു ത​വ​ണ പാ​ക്കി​സ്ഥാ​നെ​യും ഒ​രു ത​വ​ണ ബം​ഗ്ലാ​ദേ​ശി​നെ​യു​മാ​ണ് ഫൈ​ന​ലി​ൽ തോ​ൽ​പ്പി​ച്ച​ത്.

ഇ​ന്ത്യ​ൻ​ടീം പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ലും ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കു​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ ബ്ലൈ​ൻ​ഡ് ക്രി​ക്ക​റ്റ് കൗ​ണ്‍സി​ൽ അ​റി​യി​ച്ചു.

 

 

Related posts

Leave a Comment