ജയ്പുർ: പാക്കിസ്ഥാനുമായുള്ള വിദേശകാര്യമന്ത്രിതല ചർച്ച റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത് കരസേനാ മേധാവി ബിപിൻ റാവത്ത്. പാക്കിസ്ഥാന്റെ കിരാത നടപടികൾക്കു മറുപടി നൽകാൻ സമയമായെന്നും ഇന്ത്യ അനുഭവിക്കുന്ന അതേവേദന മറുവശത്തുള്ളവരും അറിയണമെന്നും റാവത്ത് പറഞ്ഞു.
നമ്മുടെ സൈനികർക്കെതിരേ പാക്കിസ്ഥാൻ സൈന്യവും തീവ്രവാദികളും നടത്തുന്ന കാടത്തത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കും. ഇപ്പോഴാണ് അതേ നാണയത്തിൽ മറുപടി നൽകുന്നതിനുള്ള സമയം, പക്ഷേ അത് ഒരിക്കലും കാടത്ത സ്വഭാവം കൈവരിക്കില്ല. മറുവശത്തുള്ളവരും നാം അനുഭവിക്കുന്ന അതേ വേദന മനസിലാക്കണം- ജയ്പൂരിൽ മാധ്യമങ്ങളോടു സംസാരിക്കവെ റാവത്ത് പറഞ്ഞു.
ബിഎസ്എഫ് ജവാന്റെ തലയറത്തതും കാഷ്മീരിൽ മൂന്നു പോലീസുകാരെ ഭീകരർ തട്ടിക്കൊണ്ടുപോയി വധിച്ചതുമാണു കരസേനാ മേധാവിയുടെ പ്രകോപനത്തിനു കാരണം. കാഷ്മീർ ഭീകരൻ ബുർഹാൻ വാനിയെ മഹത്വവത്കരിച്ച് പാക്കിസ്ഥാൻ പോസ്റ്റേജ് സ്റ്റാന്പ് പുറത്തിറക്കിയതും സൈന്യത്തിന് പ്രകോപനം സൃഷ്ടിച്ചിട്ടുണ്ട്.
ഇന്ത്യയുമായി യുദ്ധത്തിനു തയാർ; കരസേനാ മേധാവിക്കു പാക്ക് സൈന്യത്തിന്റെ മറുപടി
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ കാടത്തത്തിനു മറുപടി നൽകാൻ സമയമായെന്ന കരസേനാ മേധാവി ബിപിൻ റാവത്തിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി പാക്ക് സൈന്യം. പാക്കിസ്ഥാൻ യുദ്ധത്തിനു തയാറാണെന്നും എന്നാൽ മേഖലയിലെയും അയൽക്കാരുടെയും പാക്കിസ്ഥാനിലെ ജനങ്ങളുടെയും താത്പര്യം കണക്കിലെടുത്താണ് സമാധാനത്തിന്റെ മാർഗത്തിൽ മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്നും പാക്ക് സൈനിക വക്താവ് പറഞ്ഞതായി ദി ഡോണ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.
പാക്കിസ്ഥാന്റെ കിരാത നടപടികൾക്കു മറുപടി നൽകാൻ സമയമായെന്നും ഇന്ത്യ അനുഭവിക്കുന്ന അതേവേദന മറുവശത്തുള്ളവരും അറിയണമെന്നുമായിരുന്നു കരസേനാ മേധാവി ബിപിൻ റാവത്തിന്റെ പരാമർശം.
നമ്മുടെ സൈനികർക്കെതിരേ പാക്കിസ്ഥാൻ സൈന്യവും തീവ്രവാദികളും നടത്തുന്ന കാടത്തത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കും. ഇപ്പോഴാണ് അതേ നാണയത്തിൽ മറുപടി നൽകുന്നതിനുള്ള സമയം, പക്ഷേ അത് ഒരിക്കലും കാടത്ത സ്വഭാവം കൈവരിക്കില്ല. മറുവശത്തുള്ളവരും നാം അനുഭവിക്കുന്ന അതേ വേദന മനസിലാക്കണം- ജയ്പൂരിൽ മാധ്യമങ്ങളോടു സംസാരിക്കവെ റാവത്ത് പറഞ്ഞു.
പാക്കിസ്ഥാനുമായുള്ള വിദേശകാര്യമന്ത്രിതല ചർച്ച റദ്ദാക്കിയതിനു പിന്നാലെയായിരുന്നു റാവത്തിന്റെ പരാമർശം. ചർച്ച റദ്ദാക്കിയതിനെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്റർ സർവീസ് പബ്ളിക് റിലേഷൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ ആസിഫ് ഗഫൂർ മറുപടി നൽകിയത്. ഇന്ത്യയുമായി സമാധാനമാണ് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നതെന്നു പറഞ്ഞ ഗഫൂർ, അതിർത്തിയിൽ ജവാൻമാരും പോലീസുകാരും കൊല്ലപ്പെട്ട സംഭവത്തിലെ പാക്കിസ്ഥാന്റെ പങ്കും നിഷേധിച്ചു.