ഇന്ത്യ പാക് അതിര്‍ത്തിയിലേയ്ക്കാണ് രാജ്യം മുഴുവന്‍, തങ്ങളുടെ കണ്ണും ശ്രദ്ധയും കൂര്‍പ്പിച്ചിരിക്കുന്നത്. ആക്രമിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടതായി വരുമെന്നാണ് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് അറിയിച്ചിരിക്കുന്നതും.
ഇരു രാജ്യങ്ങള്‍ക്കും ആണവായുധങ്ങള്‍ ഉണ്ടെന്നതും നിലവിലെ സാഹചര്യം സംഘര്‍ഷത്തിലാക്കുന്നു. എങ്കിലും പാക്കിസ്ഥാനുമായി ഏതൊക്കെ തരത്തിലുള്ള ഏറ്റമുട്ടലുകളുണ്ടായാലും ഇന്ത്യയ്ക്ക് പേടിക്കേണ്ടതില്ലെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്.
ഇതിന് മുമ്പ് ചെറുതും വലുതുമായ രീതിയില്‍ അഞ്ച് തവണ പാക്കിസ്ഥാനും ഇന്ത്യയുമായി ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ടെന്നതും അതിലെല്ലാം വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു എന്നതുമാണ് പ്രതീക്ഷ പകരുന്ന കാര്യം. 2016-17 ല്‍ ഉറിയാക്രമണത്തിന് പിന്നാലെ നടന്ന സര്‍ജിക്കല്‍ അറ്റാക്കായിരുന്നു കഴിഞ്ഞ ദിവസം പാക്കിസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന് തൊട്ടുമുമ്പ് നടന്നത്.
ഉറിയില്‍ ഭീകരര്‍ നടത്തിയ 18 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന് തൊട്ടു പിന്നാലെയായിരുന്നു ഇന്ത്യന്‍ തിരിച്ചടി. 2016 സെപ്റ്റംബര്‍ 28 ന് പാക്കിസ്ഥാന് അതിര്‍ത്തിക്കുള്ളില്‍ 500 മീറ്ററോളം ഉള്ളിലേക്ക് കടന്നായിരുന്നു ഇന്ത്യ ആക്രമണം നടത്തിയത്്.
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാര്‍ഗില്‍ യുദ്ധമായിരുന്നു അതിന് മുമ്പായി നടന്നത്. കാര്‍ഗില്‍ യുദ്ധമേഖലയിലേക്കുള്ള പാക് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റമാണ് യുദ്ധത്തിന് കാരണമായത്. അഞ്ഞൂറിലധികം ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട യുദ്ധം 1999 മെയ് മാസം തുടങ്ങി രണ്ടു മാസത്തോളം നീണ്ടു നിന്നു. ജൂലൈ 27 ന് ഇന്ത്യ വിജയം പ്രഖ്യാപിച്ചു.
1965 ലും യുദ്ധം തുടങ്ങിവെച്ചത് പാക്കിസ്ഥാനായിരുന്നു. തിത്വര്‍, ഉറി, പുഞ്ച് മേഖലകളിലേക്ക് സൈനിക നീക്കം നടത്തിയ പാക്കിസ്ഥാന് ഹാജിപിര്‍ പിടിച്ചെടുത്തതോടെ ഇന്ത്യന്‍ പട്ടാളം തിരിച്ചടിച്ചു. സെപ്തംബര്‍ 1 ന് തുടങ്ങിയ യുദ്ധം സിയാല്‍ക്കോട്ടിന്റെ ഒരു ഭാഗം പിടിച്ചെടുത്ത് ലാഹോറിന്റെ തൊട്ടടുത്തു വരെയെത്തി. അമേരിക്കയും സോവ്യറ്റ് യൂണിയനും ചെലുത്തിയ സമ്മര്‍ദ്ദമാണ് യുദ്ധം അവസാനിക്കാന്‍ കാരണമായത്.
ഇന്ത്യയും പാക്കിസ്ഥാനും സ്വതന്ത്രമായതിന് പിന്നാലെ തന്നെ കാഷ്മീരിനെ ചൊല്ലിയുള്ള തര്‍ക്കവും തുടങ്ങി. ഇരു രാജ്യങ്ങളുടെയും ഭാഗമാകാതെ നിന്ന കാഷ്മീര്‍ 1947 ല്‍ പാക്കിസ്ഥാന് ആക്രമിച്ചു. കാഷ്മീരിനെ സഹായിക്കാന്‍ ഇന്ത്യ പിന്നിലേക്ക് എത്തുകയായിരുന്നു. പിന്നീടും കാഷ്മീരിന്റെ പേരില്‍ ഇന്ത്യയെ പ്രകോപിപ്പിക്കുക എന്നത് പാക്കിസ്ഥാന്റെ സ്ഥിരം പരിപാടിയാണ്. എന്നാല്‍ ഏഴ് പതിറ്റാണ്ടുകള്‍ക്കിടയില്‍ നടന്നിട്ടുള്ള അഞ്ച് യുദ്ധങ്ങളിലും വിജയം ഇന്ത്യയ്ക്കൊപ്പം തന്നെയായിരുന്നു.