ദുബായ്: ഐസിസി ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ വേദി സംബന്ധിച്ച ഇന്ത്യ x പാക്കിസ്ഥാൻ തർക്കത്തിനു അവസാനം. 2025ൽ പാക്കിസ്ഥാനിൽ നടക്കേണ്ട ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സങ്ങൾ നിഷ്പക്ഷ വേദിയിൽ ആയിരിക്കും.
2031വരെ ഇന്ത്യ ആതിഥേയക്വം വഹിക്കുന്ന ഐസിസി ടൂർണമെന്റുകൾക്കായി പാക്കിസ്ഥാനും ഇങ്ങോട്ട് എത്തില്ല. പകരം പാക്കിസ്ഥാന്റെ മത്സരങ്ങളും നിഷ്പക്ഷ വേദിയിലായിരിക്കും.
2025 വനിതാ ഏകദിന ലോകകപ്പ്, 2026 പുരുഷ ട്വന്റി-20 ലോകകപ്പ്, 2029 ചാന്പ്യൻസ് ട്രോഫി, 2031 ഏകദിന ലോകകപ്പ് എന്നിങ്ങനെ നാല് ഐസിസി ടൂർണമെന്റുകൾ 2031വരെയായി ഇന്ത്യ ആതിഥേയത്വം വഹിക്കുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനം നാളെ ദുബായിൽ നടക്കുമെന്നാണ് സൂചന.