ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തടവുകാരുടെ പട്ടിക കൈമാറി. 462 പേരുടെ പട്ടികയാണ് ഇന്ത്യ കൈമാറിയത്. ഇവരിൽ 81 പേർ മത്സ്യത്തൊഴിലാളികളാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. 266 പേരുടെ പട്ടിക പാക്കിസ്ഥാനും കൈമാറി. ഇതിൽ 217 പേർ മത്സ്യത്തൊഴിലാളികളാണ്.
ഇരു രാജ്യങ്ങളും എല്ലാവർഷവും തുടക്കം തന്നെ തടവുകാരുടെ പട്ടിക കൈമാറണമെന്ന് ധാരണയുണ്ട്. ഇത് പ്രകാരമാണ് പുതുവത്സരദിനത്തിൽ തന്നെ ഇന്ത്യയും പാക്കിസ്ഥാനും അങ്ങോട്ടുമിങ്ങോട്ടും തടവുകാരുടെ പട്ടിക കൈമാറിയത്.