ഗോൾഡ് കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസ് പുരുഷ വിഭാഗം ഹോക്കിയിൽ പാക്കിസ്ഥാനെതിരേ ഇന്ത്യ ജയം കൈവിട്ടു. രണ്ടു ഗോളിന് മുന്നിട്ടുനിന്ന ഇന്ത്യ അവസാന നിമിഷം വഴങ്ങിയ ഗോളിലൂടെ ജയം നഷ്ടമാക്കുകയായിരുന്നു. മത്സരം 2-2 എന്ന നിലയിൽ സമനിലയിൽ കലാശിച്ചു.
മത്സരത്തിന്റെ നാലാം ക്വാർട്ടറിലെ അവസാന മിനിറ്റിൽ പാക്കിസ്ഥാന് ലഭിച്ച പെനാൽറ്റി കോർണറാണ് ഇന്ത്യയുടെ വിജയം തട്ടിയകറ്റിയത്. പകുതി സമയം വരെ ആക്രമണത്തിലും പ്രതിരോധത്തിലും മികച്ച നിന്ന ഇന്ത്യൻ യുവനിര പകുതിക്ക് ശേഷം കളിമറന്നതാണ് തിരിച്ചടിയായത്.
മലയാളി താരം പി.ആർ.ശ്രീജേഷിന്റെ ഉജ്ജ്വല സേവുകൾ കൂടിയില്ലായിരുന്നെങ്കിൽ മത്സരഫലം പാക്കിസ്ഥാന് അനുകൂലമാകുമായിരുന്നു.ഹർമൻപ്രീത് സിംഗും ദിൽപ്രീത് സിംഗുമാണ് ഇന്ത്യയുടെ സ്കോറർമാർ. മുഹമ്മദ് ഇർഫാൻ ജൂനിയർ, അലി മുബഷാർ എന്നിവരാണ് പാക്കിസ്ഥാന് വേണ്ടി ഗോളുകൾ നേടിയത്.