ചാമ്പ്യൻസ് ട്രോഫി: പാക്കിസ്ഥാനെ തുരത്തിയോടിച്ച് ഇന്ത്യ

pakistanഎ​ജ്ബാ​സ്റ്റ​ണ്‍: ചിരവൈരികളായ പാക്കിസ്ഥാനെ തുരത്തിയോടിച്ച് ടീം ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിലെ വരവറിയിച്ചു. മഴ പലവട്ടം മുടക്കിയ കളിയിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമ പ്രകാരമാണ് ജയിച്ചതെങ്കിലും തികച്ചും ആധികാരികമായിരുന്നു ഇന്ത്യയുടെ പ്രകടനം. 124 റൺസിനാണ് ഇന്ത്യ പാക്കിസ്ഥാനെ ‘അതിർത്തി’ കടത്തിയത്.

ബാറ്റ്സ്മാൻമാരുടെ മികവിൽ ടീം ഇന്ത്യ നേടിയ 319 എന്ന മിന്നും ടോട്ടൽ രണ്ടു തവണ പുനർ നിശ്ചയിക്കപ്പെട്ടപ്പോൾ പാക്കിസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത് 41 ഓവറിൽ 289 റൺസ് എന്നാൽ പാക്പട 164 റൺസിന് ഓൾഔട്ട് ആയി. അർധസെഞ്ചുറി നേടിയ അസർ അലി (50)ക്കും 33 റൺസ് നേടിയ മുഹമ്മദ് ഹഫീസിനും മാത്രമാണ് പാക്നിരയിൽ അല്പമെങ്കിലും പിടിച്ചു നിൽക്കാനായത്.

ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്നും ഹർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും രണ്ട് വീതം വിക്കറ്റുളും വീഴ്ത്തിയപ്പോൾ ഭുവനേശ്വർ കുമാർ ഒരു വിക്കറ്റ് നേടി. യുവരാജ് സിംഗാണ് കളിയിലെ കേമൻ.

Related posts