അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ചൈനയ്ക്ക് അടുത്ത പണി കൊടുത്ത് ഇന്ത്യ. ടിക്ടോകും പബ്ജിയുമടക്കമുള്ള ആപ്പുകള്‍ നിരോധിച്ചതിലൂടെ ചൈനീസ് സാമ്പത്തിക മേഖലയ്ക്ക് ആഘാതമേല്‍പ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു.
ചൈനയില്‍ നിന്ന് പട്ടുനൂല്‍ ഇറക്കുമതി ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തെ തന്നെ ഏറ്റവും വലിയ പട്ടുനൂല്‍ ഉത്പാദകരായ ചൈനയ്ക്ക് ഇന്ത്യയുടെ നീക്കം കനത്ത തിരിച്ചടിയാകും.
ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പരുത്തിയുടെയും കമ്പിളിയുടെയും ഗുണ നിലവാരം ഉയര്‍ത്തുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. തൊഴില്‍ സമിതിയുടെ മുമ്പാകെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
അടുത്ത ഒരു വര്‍ഷത്തനകമായി ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മാത്രമല്ല രാജ്യത്ത് പട്ടുനൂല്‍ ഉത്പാദനം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ചൈനീസ് പട്ടുനൂലിന്റെ നിലവാരമില്ലായ്മ നേരത്തെ വിമര്‍ശനത്തിന് വിധേയമായിരുന്നു. അതുപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്കു ഗുണനിലവാരം കുറവാണെന്ന് വ്യാപകമായ ആക്ഷേമുണ്ട്.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ 9.9 കോടി ഡോളര്‍ മൂല്യമുള്ള പട്ടുനൂലാണ് രാജ്യം ഇറക്കുമതി ചെയ്തത്. മുന്‍വര്‍ഷത്തേക്കാള്‍ 31 ശതമാനം കുറവാണിത്.