രാജ്യത്തെ ജനസംഖ്യ 144 കോടി ആയെന്ന് യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട്സ്(യുഎൻഎഫ്പിഎ) റിപ്പോർട്ട്.ജനസംഖ്യയിൽ 24 ശതമാനം പേർ 0-14 പ്രായപരിധിയിലുള്ളവരാണ്.
ലോകത്ത് ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണ്. 142.5 കോടി ജനസംഖ്യയുള്ള ചൈനയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയിൽ അവസാനമായി സെൻസസ് നടത്തിയ 2011ൽ ഇന്ത്യയിലെ ജനസംഖ്യ 121 കോടിയായിരുന്നു.
ഇന്ത്യയിലെ ജനസംഖ്യയിൽ ഏഴു ശതമാനം പേരാണ് 65നു മുകളിലുള്ളവർ. രാജ്യത്തെ 68 ശതമാനം പേരും 15-64 പ്രായപരിധിയിലുള്ളവരാണ്. പുരുഷന്മാരുടെ ശരാശരി ആയുർദൈർഘ്യം 71 വർഷവും സ്ത്രീകളുടേത് 74 വർഷവുമാണ്.