ന്യൂഡൽഹി: ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) 150-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന “അവിഭക്ത ഇന്ത്യ’ സെമിനാറിലേക്ക് പാക്കിസ്ഥാൻ, ബംഗ്ലാദേശ് ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെയും ക്ഷണിച്ച് ഇന്ത്യ. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ, മ്യാൻമർ, മാലിദ്വീപ്, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളെയാണ് ക്ഷണിച്ചത്.
പുറമേ, മിഡിൽ ഈസ്റ്റ്, സെൻട്രൽ, തെക്കുപടിഞ്ഞാറൻ ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർക്കും ക്ഷണം അയച്ചിട്ടുണ്ട്. ക്ഷണം ലഭിച്ച വിവരം പാക്കിസ്ഥാൻ സ്ഥിരീകരിച്ചു.
ബംഗ്ലാദേശിൽനിന്നുള്ള സ്ഥിരീകരണം കാത്തിരിക്കുകയാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഐഎംഡി സ്ഥാപിക്കുന്ന സമയത്ത് അവിഭക്ത ഇന്ത്യയുടെ ഭാഗമായ എല്ലാ രാജ്യങ്ങളെയും ആഘോഷത്തിന്റെ ഭാഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് കാലാവസ്ഥാ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.