ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ കോളനികളിൽ താമസിക്കുന്നവർക്ക് വീടിന്റെയും സ്ഥലത്തിന്റെയും ഉടമസ്ഥാവകാശം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 40 ലക്ഷം പേരാണ് കേന്ദ്ര തീരുമാനത്തിന്റെ ഗുണഭോക്താക്കൾ ആവുകയെന്നാണ് പ്രാഥമിക കണക്ക്.
അതേമയം, സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർ താമസിക്കുന്ന ചില കോളനികൾ ഈ തീരുമാനത്തിന്റെ പരിധിയിൽ വരില്ലെന്ന് കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹർജീബ് സിംഗ് പുരി പറഞ്ഞു. വിപ്ലവകരമായ തീരുമാനമാണിതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ ചരിത്രപരമായ തീരുമാനമെന്നായിരുന്നു കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കർ അഭിപ്രായപ്പെട്ടത്.