ഒന്നാം ട്വ​ന്‍റി-20 പോരാട്ടം; സ​ഞ്ജു-​അ​ഭി​ഷേ​ക് ഓ​പ്പ​ണ്‍

ഡ​ര്‍​ബ​ന്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ട്വ​ന്‍റി-20 പോ​രാ​ട്ട​ത്തി​ന് ടീം ​ഇ​ന്ത്യ. സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ട്വ​ന്‍റി-20 ടീം ​വ​ൻ ഹൈ​പ്പി​ലാ​ണ്.

ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ് ടീ​മു​ക​ള്‍​ക്കെ​തി​രാ​യ പ​ര​മ്പ​ര​ക​ള്‍ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​നു കീ​ഴി​ല്‍ ഇ​ന്ത്യ​ന്‍ സ്വ​ന്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം പ​ര​മ്പ​ര നേ​ട്ട​മാ​ണ് സൂ​ര്യ​കു​മാ​റും സം​ഘ​വും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ത​മ്മി​ലു​ള്ള നാ​ലു മ​ത്സ​ര ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ഇ​ന്നു ഡ​ര്‍​ബ​നി​ല്‍ അ​ര​ങ്ങേ​റും. ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 8.30നാ​ണ് ടോ​സ്.

ഐ​സി​സി 2024 ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ഫൈ​ന​ലി​നു ശേ​ഷം ഇ​ന്ത്യ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ത​മ്മി​ലു​ള്ള ആ​ദ്യ പോ​രാ​ട്ട​മാ​ണ് ഇ​ന്നു ന​ട​ക്കു​ക.

സ​ഞ്ജു-​അ​ഭി​ഷേ​ക് ഓ​പ്പ​ണ്‍

ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ട്വ​ന്‍റി-20​യി​ലേ​തു​പോ​ലെ സ​ഞ്ജു സാം​സ​ണും അ​ഭി​ഷേ​ക് ശ​ര്‍​മ​യു​മാ​യി​രി​ക്കും ഇ​ന്നു ഇ​ന്ത്യ​ന്‍ ഓ​പ്പ​ണിം​ഗ് ബാ​റ്റ​ര്‍​മാ​ര്‍. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ സ​ഞ്ജു 47 പ​ന്തി​ല്‍ 111 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്ത് ക​ന്നി സെ​ഞ്ചു​റി കു​റി​ച്ചി​രു​ന്നു.

അ​ടു​ത്ത ലോ​ക​ക​പ്പി​ലേ​ക്കു​ള്ള സ​ഞ്ജു-​അ​ഭി​ഷേ​ക് ഓ​പ്പ​ണിം​ഗ് സ​ഖ്യ​ത്തി​ന്‍റെ മ​റ്റൊ​രു ഓ​ഡി​ഷ​നാ​ണ് ഈ ​പ​ര​മ്പ​ര. സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്, തി​ല​ക് വ​ര്‍​മ, ഹാ​ര്‍​ക് പാ​ണ്ഡ്യ എ​ന്നി​വ​രും ഇ​ന്ത്യ​ന്‍ ബാ​റ്റിം​ഗി​നു ക​രു​ത്തേ​കും.

2025 ഐ​പി​എ​ല്ലി​ല്‍ 23 കോ​ടി രൂ​പ​യ്ക്ക് സ​ണ്‍​റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദ് നി​ല​നി​ര്‍​ത്തി​യ​ശേ​ഷം ഹെ​ന്‍റി​ച്ച് ക്ലാ​സ​ന്‍ ക്രീ​സി​ലെ​ത്തു​ന്ന മ​ത്സ​ര​മാ​ണി​ന്ന​ത്തേ​ത്.

Related posts

Leave a Comment