ഗോഹട്ടി: അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളുടെ തിരക്കില്‍നിന്ന് ലഭിച്ച ഇടവേളയ്ക്കുശേഷം വിരാട് കോഹ് ലിയും സംഘവും അടുത്ത പോരാട്ടത്തിന് ഒരുങ്ങുകയാണ്. ശ്രീലങ്കയ്ക്കെതിരേയുള്ള മൂന്നു മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയുടെ ആദ്യമത്സരം ഗോഹട്ടിയിലെ ബരസ്പര സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കും.
പൗരത്വ നിയമ ഭേദഗതിക്കെതിരേ സംസ്ഥാനത്തുടനീളം പ്രക്ഷോഭം നടക്കുന്നതുകൊണ്ട് കനത്ത സുരക്ഷയിലായിക്കും മത്സരം നടക്കുക. ബിസിസിഐയും ആസാം ക്രിക്കറ്റ് അസോസിയേഷനും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. എല്ലാം ശാന്തമാണെന്ന് എസിഎ പ്രസിഡന്റ് റോമന്‍ ദത്ത പറഞ്ഞു.സുരക്ഷാ ഉത്തവരാദിത്തം പോലീസിനു കൈമാറിയെന്നും എല്ലാം നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നേരത്തെ മോശമായിരുന്നു; ഇപ്പോള്‍ എല്ലാം ശാന്തമായി. തങ്ങള്‍ സ്റ്റേഡിയവും രണ്ടു ടീമുകളുടെയും സുരക്ഷ ഉത്തരവാദിത്തവും തങ്ങൾ പോലീസിനു കൈമാറിയെന്നും ദത്ത പറഞ്ഞു.