ഇന്ത്യ- ശ്രീലങ്ക ഏകദിനത്തിനിടെ ഇന്ത്യന്‍ ടീമിന് കുടിവെള്ളവുമായി യുവതികളെ അയച്ചത് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്ഡിന്റെ തന്ത്രമോ? ഇന്ത്യയും ശ്രിലങ്കയുമായുള്ള ഏകദിന പരമ്പര അവസാനിച്ചതിനു തൊട്ടു പിന്നാലെയാണ് നാലാം ഏകദിനത്തില്‍ കളിക്കിടയില്‍ ഗ്രൗണ്ടിലിറങ്ങിയ യുവതികളെകുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെയില്ലാത്ത രീതിക്ക് ഇന്ത്യന്‍ താരങ്ങളും കോടിക്കണക്കിനു ആരാധകരും സാക്ഷ്യം വഹിച്ചത്.
യുവതികളെ ക്രിക്കറ്റ് ഗ്രൗണ്ടിലിറക്കിയത്തിനു കാരണമായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തി. ‘മൈതാനം എപ്പോഴും മനോഹരമായിരിക്കണം’ എന്നാണ് താരങ്ങള്‍ക്ക് വെള്ളവുമായെത്തിയ യുവതികളെക്കുറിച്ചുള്ള ചോദ്യത്തിന് ക്രിക്കറ്റ് ബോര്‍ഡിന്റെ മറുപടി. ഞങ്ങള്‍ക്ക് പരമ്പരാഗത രീതിയില്‍ നിന്ന് മാറി എന്തെങ്കിലും പുതുതായി ചെയ്യണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ഈ ഐഡിയ ലഭിച്ചതെന്ന് ബോര്‍ഡ് അധികൃതര്‍ പറയുന്നു.
സാധാരണഗതിയില്‍ കളിക്കിടയില്‍ ടീമംഗങ്ങള്‍ക്ക് വെള്ളവുമായെത്തുക റിസര്‍വ് ബെഞ്ചിലെ താരങ്ങളാണ്. സൗരവ് ഗാംഗുലി, സച്ചിന്‍ മുതല്‍ ധോണി വരെ വെള്ളവുമായി ഗ്രൗണ്ടില്‍ ഇതിനു മുന്‍പ് എത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വെള്ളവുമായി ഗ്രൗണ്ടിലെത്തിയത് രണ്ടു യുവതികളായിരുന്നു. ക്രിക്കറ്റ് ലോകത്ത് കേട്ടുകേള്‍വി വരെ ഇല്ലാത്ത സംഭവം കണ്ട ഇന്ത്യന്‍ താരങ്ങള്‍ ഈ സമയം അമ്പരന്ന് നിന്നും പോയി. ഇന്ത്യന്‍ താരങ്ങളെല്ലാവരും തന്നെ ഇരുവരെയും ആശ്ചര്യത്തോടെ നോക്കുകയും ചെയ്തു.