തിരുവനന്തപുരം: നവംബർ ഒന്നിന് കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടക്കുന്ന ഇന്ത്യാ വെസ്റ്റിൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിനായി ഇരു ടീമുകളും ഈ മാസം 30 ന് തിരുവനന്തപുരത്ത് എത്തും. അന്ന് കോവളം ഹോട്ടൽ ലീലയിൽ തങ്ങുന്ന ഇരു ടീമും 31 ന് രാവിലെയും ഉച്ചകഴിഞ്ഞുമായി പരിശീലനത്തിന് സ്റ്റേഡിയത്തിലെത്തും.
മത്സരത്തിനായുള്ള ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം 17 ന് കായികമന്ത്രി ഇ.പി. ജയരാജൻ നിർവഹിക്കും. 42000 ടിക്കറ്റുകളാണ് വില്പന നടത്തുക. 1000 രൂപമുതൽ 3000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. കഴിഞ്ഞ ട്വി-20 മത്സരത്തിന് പിച്ച് തയാറ്റാക്കിയ കെസിഎ ക്യൂറേറ്റർ ബിജുവിന്റെ നേതൃത്വത്തിൽ പിച്ച് നിർമാണം അവസാന ഘട്ടത്തിലാണ്.
കളിക്കാർക്കായി പ്രത്യേക മുറികളും സജീകരിച്ചിട്ടുണ്ട്. കുടുംബശ്രീ,ജയിൽ വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാകും മത്സരദിനം സ്റ്റേഡിയത്തിൽ ഭക്ഷണ വിതരണം.