കൊളംബോ: ടെസ്റ്റിലും ഏകദിനത്തിലും ശ്രീലങ്കയ്ക്കുമേല്‍ നേടിയ ആധിപത്യം ട്വന്റി20യിലും ആവര്‍ത്തിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും.ടെസ്റ്റില്‍ 3-0 എന്ന നിലയിലും ഏകദിന പരമ്പരയില്‍ 5-0 എന്ന നിലയിലുമാണ് ഇന്ത്യ വിജയിച്ചത്. മൂന്നു മത്സരങ്ങളുള്ള ട്വന്റി20 യിലും വിജയം ആവര്‍ത്തിക്കാനാകുമെന്നാണ് ടീമിന്റെ പ്രതീക്ഷ.
ഓസ്ട്രേലിയയും ന്യൂസിലന്‍ഡുമായി നടക്കാനിരിക്കുന്ന ട്വന്റി20 പരമ്പരയ്ക്കായി ടീമിനെ സജ്ജമാക്കാന്‍ ലങ്കയുമായുള്ള പരമ്പര സഹായിക്കുമെന്ന് ടീം വക്താക്കള്‍ പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് ഓരോ പരമ്പരയും 2019 ലോകകപ്പിലേക്കുള്ള തന്ത്രം മെനയല്‍ കൂടിയാണ്. കളിക്കളത്തിലെ പരീക്ഷണങ്ങള്‍ക്ക് രണ്ടു ലങ്കന്‍ പരമ്പരകളും സാക്ഷിയായിരുന്നു.
അമ്മ രോഗബാധിതയായതിനെത്തുടര്‍ന്ന് ശിഖര്‍ ധവാന് നാട്ടിലേക്കു മടങ്ങിയതിനാല്‍ അജിങ്ക്യ രഹാനെയാകും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. ലങ്കന്‍ പര്യടനത്തിടെ ഇതുവരെ പറഞ്ഞുകേള്‍ക്കാത്ത ഋഷഭ് പന്തിന്റെ നാമം ട്വന്റി20 യിലും കേള്‍ക്കാനിടയില്ല. പന്ത് മുമ്പ് വെസ്റ്റ് ഇന്‍ഡീസിനും ഇംഗ്ലണ്ടിനുമെതിരെ ട്വന്റി20 കളിച്ചിട്ടുണ്ടെങ്കിലും ദക്ഷിണാഫ്രിക്കയില്‍ എ ടീം നടത്തിയ പര്യടനത്തിലെ റണ്ദാരിദ്ര്യം വെളിവാക്കിയ പ്രകടനമാണ് ഋഷഭിന് വിനയായതെന്ന് ചീഫ് സെലക്ടര്‍ എംഎസ്കെ പ്രസാദ് പറഞ്ഞു.
വെസ്റ്റ് ഇന്‍ഡീസിനെതിരെ കോഹ്ലിക്കൊപ്പം ഓപ്പണറായി ഇറങ്ങിയ ധവാന്റെയും ഋഷഭിന്റെയും അഭാവത്തില്‍ ടീമില്‍ അഴിച്ചുപണികള്‍ക്ക് കോഹ്ലി നിര്‍ബന്ധിതനായേക്കും. അവസാന ഏകദിനത്തില്‍ വിശ്രമത്തിലായിരുന്ന ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.
വൈറ്റ്വാഷിനു ടീം ഇന്ത്യ