പത്തനംതിട്ട: ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ എയര്‍മെന്‍ തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജനുവരി രണ്ട് മുതല്‍ 21 വരെ നടക്കും. അവിവാഹിതരായ യുവാക്കൾക്കാണ് അവസരം. സെന്‍ട്രല്‍ എയര്‍മെന്‍ സെലക്ഷന് ബോര്‍ഡിന്റെ www.careerindianairforce.cdac.in, www.airmenselection.cdac.iaf.in എന്നീ വെബ്പോര്‍ട്ടലുകളില്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും വെബ്പോര്‍ട്ടലുകളില്‍ ലഭ്യമാണ്.
1999 ജനുവരി 19നും 2003 മാർച്ച് ഒന്നിനും മധ്യേ ജനിച്ചവർക്കേ അപേക്ഷിക്കാന്‍ കഴിയുക. ഉയര്‍ന്ന പ്രായപരിധി 21വയസ്. മാര്‍ച്ച് 14 മുതല്‍ 17 വരെയാണ് . എയര്‍മെന്‍ ഗ്രൂപ്പ് എക്സ് ട്രേഡ്സ് (എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ ട്രേഡ് ഒഴികെ ടെക്നിക്കല്‍ ട്രേഡ്സ്, ഗ്രൂപ്പ് വൈ ട്രേൗ്സ് (ഓട്ടോമൊബൈല്‍ ടെക്നീഷ്യന് ഒഴികെ നോണ്‍ ടെക്നിക്കല്‍ ട്രേഡ്സ്, ഗ്രൗണ്ട് ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍, ഇന്ത്യന്‍ എയര്‍ ഫോഴ്സ് (പോലീസ്), ഇന്ത്യന്‍ എയര്‍ ഫോഴ്സ് (സെക്യൂരിറ്റി), മുസിഷ്യന്‍ ട്രേഡ്) എന്നിവയിലേക്കാണ് പരീക്ഷ .
ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ക്യാപ്റ്റന്‍ വിനോദ് മാത്യു, ജില്ലാ സൈനികക്ഷേമ ഓഫീസ് വെല്‍ഫയര്‍ ഓര്‍ഗനൈസര്‍ ജി.രാജീവ്, നാവികസേന ഉദ്യോഗസ്ഥർ എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.