കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയത്തില്‍ സൈന്യത്തിന്റെ ഇടപെടല്‍ വലിയതോതില്‍ പ്രശംസിക്കപ്പെടുന്നുണ്ട്. സംസ്ഥാനത്തെത്തി അടുത്ത നിമിഷം മുതല്‍ കര്‍മനിരതരായ വ്യോമസേനയും മറ്റു സൈനിക വിഭാഗങ്ങളും നിരവധിപേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. ബുധനാഴ്ച രാത്രി പത്തനംത്തിട്ട റാന്നിയിലെ വീടുകളില്‍ കുടുങ്ങിയവരെ വളരെ സാഹസികമായിട്ടാണ് സൈന്യം രക്ഷപ്പെടുത്തിയത്.
കൂടുതല്‍ സൈന്യത്തെ കേരളത്തിലേക്ക് അയയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ പൂര്‍ണ ചുമതല സൈന്യം ഏറ്റെടുക്കാനാണ് സാധ്യത. കുറച്ചു വര്‍ഷം മുമ്പ് ജമ്മു കാഷ്മീരില്‍ പ്രളയം ഉണ്ടായപ്പോള്‍ സൈന്യമാണ് എല്ലാവിധത്തിലുള്ള രക്ഷാപ്രവര്‍ത്തനവും നടത്തിയത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് പൂര്‍ണ പിന്തുണയുമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും അണിനിരക്കുന്നുണ്ട്.